ഏപ്രിൽ മുതൽ വാഹന വില വർധിപ്പിക്കാൻ ഹോണ്ടയും ഹ്യുണ്ടായിയും

മുംബൈ: വില വർധന പ്രഖ്യാപിച്ച വാഹനനിർമാണക്കമ്പനികളുടെ പട്ടികയിലേക്ക് ഹോണ്ട കാർസ് ഇന്ത്യയും ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും. ഏപ്രിൽ മുതലാണു വില വർധന. ഹ്യുണ്ടായ് വാഹനങ്ങൾക്ക് 3% വരെയാണു വില കൂട്ടുന്നത്. എത്ര വരെ വർധിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല.Read More →

ഏകീകൃത പെൻഷൻ: ഏപ്രിൽ 1 മുതൽ ബാധകമാകുന്ന പുതിയ നിയമങ്ങൾ പുറത്തിറക്കി പിഎഫ്ആർഡിഎ

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ,Read More →

ഇന്റലിൽ കൂട്ടപ്പിരിച്ചുവിടലെന്ന് സൂചനയുമായി പുതിയ CEO

പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റലിന്റെ സിഇഒയായി ലിപ് ബു ടാൻ ചുമതലയേറ്റതിന് പിന്നാലെ കമ്പനിയില്‍ വൻ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച സിഇഒയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തില്‍ ലിപ് ബു ടാൻ തന്നെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം യോഗത്തില്‍ ജീവനക്കാരോട് പറഞ്ഞത്. കമ്പനിയിലെ മിഡില്‍ മാനേജ്മെന്റിലാകും മാറ്റങ്ങള്‍ വരികയെന്നാണ് സൂചന. മിഡില്‍ മാനേജ്മെന്റിലെRead More →

ഹൈപ്പര്‍ലൂപ്പില്‍ ലോകത്തിന് മാതൃകയാകാന്‍ ഇന്ത്യ; മുംബൈ-പുണെ യാത്രയ്ക്ക് 25 മിനിറ്റ് മാത്രം

മുംബൈ: മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്‌ട്രോണിക്സ്Read More →

ട്രംപിന്റെ കമ്പനി ഇന്ത്യയിൽ 2500 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു

2500 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കമ്പനി ഇന്ത്യയിൽ. റിയാലിറ്റി ഫോം ആയ ട്രിബേക്ക ഡെവലപ്പേർസ് ആണ് ഇന്ത്യൻ കമ്പനിയായ കുന്ദൻ സ്പേസസുമായി ചേർന്ന് പുനയിൽ 200500 കോടി രൂപയുടെ ട്രംപ് വേൾഡ് സെന്റർ നിർമ്മിക്കുന്നത്. ഇത് ആദ്യമായാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രംപ് ഓർഗനൈസേഷൻ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് എത്തുന്നത്. പുനയിലെ 4.3 ഏക്കർ സ്ഥലത്തെ പ്രോജക്ട് 2500 കോടി രൂപയുടെRead More →