കെ​വൈ​സി രേ​ഖ​ക​ൾ: ബാങ്കുകൾ അ​നാ​വ​ശ്യ വി​ളി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആർബിഐ ഗ​വ​ർ​ണ​ർ

മും​ബൈ: നോ ​യു​വ​ർ ക​സ്റ്റ​ർ​ (കെ​വൈ​സി) രേ​ഖ​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​വ​ർ​ത്തി​ച്ച് വി​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര ബാ​ങ്കു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഏ​തെ​ങ്കി​ലും സാമ്പ​ത്തി​ക നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ഒ​രു സ്ഥാ​പ​ന​ത്തി​ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​ത് മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പൊ​തു ഡാ​റ്റാ​ബേ​സി​ൽനി​ന്ന് അ​വ ആ​ക്സ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ആ​ർ​ബി​ഐ ഓം​ബു​ഡ്സ്മാ​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ൽ​ഹോ​ത്ര വ്യ​ക്ത​മാ​ക്കി. ആ​വ​ർ​ത്തി​ച്ചു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ൾ ​ഴി​വാ​ക്കാ​വു​ന്ന അ​സഹ്യപ്പെ ടുത്തൽ ആ​ണെ​ന്നും വി​ശേ​ഷി​പ്പി​ച്ചു.Read More →

സംസ്ഥാനത്ത് എംഎസ്എംഇകള്‍ക്കുളള ബാങ്ക് വായ്പയില്‍ വന്‍ വര്‍ധന

സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍‌ നിരവധി ആകര്‍ഷകമായ പരിപാടികളാണ് സംസ്ഥാന സർക്കാര്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങളാണ് സമ്മിറ്റില്‍ ലഭിച്ചതെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. സംസ്ഥാനത്തെ സംരംഭകത്വ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു നീങ്ങുന്നുവെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ഈ അവസരത്തില്‍ ശ്രദ്ധേയമാകുന്നത്. ഈ സാമ്പത്തിക വർഷം എംഎസ്എംഇ മേഖലയ്ക്കുള്ള ബാങ്ക്Read More →

‘ക്രെഡിറ്റ് നിർവാണ’ ഇനി പെർഫിയോസിന് സ്വന്തം

കൊച്ചി: ബെംഗളൂരു ആസ്ഥാനമായ ക്രെഡിറ്റ് നിർവാണ എന്ന എഐ അധിഷ്ഠിത കമ്പനിയെ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ പെർഫിയോസ് ഏറ്റെടുത്തു. മലയാളിയായ എം.കെ.കെ. രാജ് സ്ഥാപിച്ചതാണ് കടം തിരിച്ചടവ് കാര്യക്ഷമമായി നടത്തുന്നതിനു സഹായിക്കുന്ന ക്രെഡിറ്റ് നിർവാണ. ഓരോ വായ്പയും കിട്ടാക്കടമാവുമോ എന്നു നേരത്തേ കണ്ടെത്താനും അതു തടയാനുള്ള മുന്നറിയിപ്പ് നൽകാനും ക്രെഡിറ്റ് നിർവാണയ്ക്കു കഴിയും. ഡേറ്റയിൽ അധിഷ്ഠിതമായ നിർമിത ബുദ്ധിയും ഇതിനായി ഉപയോഗിക്കുന്നു. മാസത്തവണ അടയ്ക്കൽ ക്രെഡിറ്റ് നിർവാണയുടെ പ്ലാറ്റ്ഫോമിലൂടെയാകും.Read More →

എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുത്താണ് എൽഐസി, ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എൽഐസി സിഇഒ സിദ്ധാർഥ മൊഹന്തി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ആരോഗ്യ ഇൻഷുറൻസ് മേഖല മികച്ച വളർച്ച നേടുന്ന ഘട്ടത്തിലാണ്Read More →

2024-25ല്‍ 10 സ്‌മോള്‍കാപുകള്‍ ഇടിഞ്ഞത്‌ 58-71 ശതമാനം

2024-25 സാമ്പത്തിക വര്‍ഷം കഴിയാന്‍ രണ്ടാഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ 1000 കോടി രൂപയില്‍ കൂടുതല്‍ വിപണിമൂല്യമുള്ള 1231 കമ്പനികളില്‍ പകുതിയും നഷ്‌ടത്തില്‍ തുടരുന്നു. ഇതില്‍ 495 ഓഹരികള്‍ പത്ത്‌ ശതമാനം മുതല്‍ 71 ശതമാനം വരെ ഇടിവ്‌ നേരിട്ടു. ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ട പത്ത്‌ ഓഹരികളില്‍ എല്ലാം സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ പെട്ടതാണ്‌. ഇവ 58 ശതമാനം മുതല്‍ 71 ശതമാനം വരെയാണ്‌ ഇടിഞ്ഞത്‌. സ്‌പന്ദന സ്‌ഫൂര്‍ത്തി ഫിനാന്‍ഷ്യല്‍,Read More →