എസ്ഐപി സ്റ്റോപ്പേജ് അനുപാതത്തിൽ റെക്കോർഡ്

മുംബൈ: സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ കഴിഞ്ഞമാസമുണ്ടായത് സർവകാല റെക്കോർഡ് വർധനയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) കണക്കുകൾ വ്യക്തമാക്കുന്നു. 122 ശതമാനമാണ് ഫെബ്രുവരിയിൽ എസ്ഐപി സ്റ്റോപ്പേജ് അനുപാതം (SIP Stoppage Ratio) റെക്കോർഡ്. എസ്ഐപി വേണ്ടെന്നുവച്ചവരുടെയും കാവാലധി തീർന്നതിന്റെയും അനുപാതമാണിത്. ഡിസംബറിൽ 82.73 ശതമാനവും ജനുവരിയിൽ 109 ശതമാനവുമായിരുന്നു. എസ്ഐപി വഴി ഫെബ്രുവരിയിൽ 25,999 കോടി രൂപയാണ് മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയത്. ജനുവരിയിൽRead More →

പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ രണ്ടുവർഷത്തെ താഴ്ചയിൽ

മുംബൈ: സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി. കഴിഞ്ഞമാസം ആകെ 23 ലക്ഷം പുതിയ ഡിമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നതെന്ന് ബ്രോക്കറജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ജനുവരിയിൽ 28.3 ലക്ഷം അക്കൗണ്ടുകൾ പുതുതായി ആരംഭിച്ചിരുന്നു.Read More →

കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം (Direct tax collections) നടപ്പു സാമ്പത്തിക വർഷം (2024-25) ഏപ്രിൽ മുതൽ മാർച്ച് 16 വരെയുള്ള കാലയളവിൽ 16.15% കുതിച്ച് 25.86 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ്, കോർപ്പറേറ്റ് ഇതര (വ്യക്തിഗത ആദായനികുതി) നികുതി വരുമാനങ്ങളിലെ വർധനയാണ് നേട്ടമായതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വ്യക്തമാക്കി. ഓഹരി ഇടപാട് നികുതിയിലെ (Securitiex transaction tax/STT) വർധനയും കരുത്തായി. മുൻവർഷത്തെ സമാനകാലത്തെRead More →

ക്രിമിനൽ‌ ഗൂഢാലോചന കേസ്: ഗൗതം അദാനിയെയും സഹോദരനെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ഒരു ദശാബ്ദം മുൻപത്തെ ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചാർത്തി 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി. അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിലെ ഓഹരികളിൽ തിരിമറി നടത്തി 388 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. അദാനി സഹോദരന്മാർ ഉൾപ്പെടെRead More →

മുഖ്യ പലിശ 0.75 ശതമാനം കുറയുമെന്ന് എസ്ബിഐ

കൊച്ചി: അടുത്ത സാമ്ബത്തിക വർഷത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ മുക്കാല്‍ ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും സാമ്പത്തിക മേഖലയിലെ തളർച്ചയും മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ശരാശരിRead More →