ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെ
September 29, 2018ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒക്ടോബര്‍ പത്ത് മുതല്‍ 15 വരെ നടക്കും. ഒക്ടോബര്‍ 10 അര്‍ധരാത്രി 12 മണിയ്ക്കാണ് വില്‍പ്പന ആരംഭിക്കുക. ഒക്ടോബര്‍ 15 രാത്രി 11.59ന് വില്പന അവസാനിക്കും.
പതിവു പോലെ സ്മാര്‍ട്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍പ്പന മേളയില്‍ ആകര്‍ഷകമായ വിലക്കുറവിലും ഡീലുകളിലും ലഭ്യമാവും. ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരേക്കാള്‍ നേരത്തെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കും.
എസ്ബിഐ കാര്‍ഡ് ഉടമകള്‍ ക്ക് പത്ത് ശതമാനം വിലക്കിഴിവുണ്ടാവും. ആമസോണ്‍ പേ ബാലന്‍സ് ടോപ്പ് അപ്പ് ചെയ്യുന്നവര്‍ക്ക് 300 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. നോ കോസ്റ്റ് ഇഎംഐ, എക്സചേഞ്ച് ഓഫറുകള്‍ എന്നിവയും ലഭ്യമാവും.
വണ്‍പ്ലസ്, ഗൂഗിള്‍, ഉള്‍പ്പെടെയുള്ള ബ്രാന്റുകളില്‍ നിന്നുള്ള ഉപകരണങ്ങളും ലാപ്ടോപ്പുകള്, ക്യാമറ, സ്പീക്കറുകള്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വസ്ത്രങ്ങളും വിലക്കുറവിലുണ്ടാവും. 50 ശതമാനം മുതല്‍ വിലക്കുറവിലായിരിക്കും വസ്ത്ര വില്‍പ്പന.
ആമസോണ്‍ വെബ്സൈറ്റില്‍ ആമസോണ്‍ ഫെസ്റ്റീവ് ഹോം എന്ന പേജിലായിരിക്കും ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന മേള നടക്കുക. ഫെസ്റ്റീവ് ഹോമില്‍ ആമസോണ്‍ കഴിഞ്ഞയാഴ്ച അവതരിപ്പിച്ച പുതിയ എക്കോ മോഡലുകളും വില്പനയ്ക്കുണ്ടാവും