കള്ളക്കടത്ത് സ്വർണം പിടിച്ചെടുക്കൽ 43 ശതമാനം വർധിച്ചതായി സിബിഐസി ചെയർമാൻ

കള്ളക്കടത്ത് സ്വർണം പിടിച്ചെടുക്കൽ 43 ശതമാനം വർധിച്ചതായി സിബിഐസി ചെയർമാൻ

October 25, 2023 0 By BizNews

ന്ത്യയുടെ കസ്റ്റംസ് വകുപ്പ് 2023-24 ആദ്യ പകുതിയിൽ 2,000 കിലോ കള്ളക്കടത്ത് പിടിച്ചെടുത്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്നതിനേക്കാൾ 43 ശതമാനം കൂടുതലാണ് പിടിച്ചെടുത്തത്തിന്റെ അളവെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (CBIC) ചെയർമാൻ സഞ്ജയ് കുമാർ അഗർവാൾ പറഞ്ഞു.

പിടികൂടിയ മയക്കുമരുന്നുകളും വിദേശ സിഗരറ്റുകളും നശിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 25ന് തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിച്ച അഗർവാൾ, കൂടുതൽ പിടിച്ചെടുക്കൽ നടന്നതുകൊണ്ട്, സ്വർണക്കടത്ത് വർദ്ധിച്ചുവെന്ന് അർത്ഥമാക്കേണ്ടതില്ലെന്നും മുന്നറിയിപ്പ് നൽകി.

2022-23ൽ മൊത്തത്തിൽ 3,800 കിലോഗ്രാം കള്ളക്കടത്ത് സ്വർണം ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തിരുന്നു.

2023 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 22.25 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണം ഇറക്കുമതി ചെയ്തതായി വാണിജ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നു, ഇത് ഒരു വർഷം മുമ്പുള്ളതിനേക്കാൾ 10 ശതമാനം കൂടുതലാണ്.

“കള്ളക്കടത്ത് പിടിത്തങ്ങൾ പതിവായി വലിയ അളവിൽ നടക്കുന്നുണ്ട്. നേപ്പാളിൽ നിന്നോ മ്യാൻമറിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ ഉള്ള അതിർത്തികളിലൂടെ സ്വർണം കടത്തുന്നു,” അഗർവാൾ കൂട്ടിച്ചേർത്തു.

അന്താരാഷ്‌ട്ര വിമാനങ്ങൾ പുനരാരംഭിച്ചതും സ്വർണക്കടത്ത് വർധിപ്പിച്ചിട്ടുണ്ട്, CBIC യുടെ ബാംഗ്ലൂർ കസ്റ്റംസ് സോൺ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ൽ, ഒക്ടോബർ 24 ന് അതിന്റെ ഉദ്യോഗസ്ഥർ 80 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം സ്വർണ്ണ പേസ്റ്റ് അബുദാബിയിൽ നിന്നുള്ള വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി പറഞ്ഞു.

ഒക്ടോബർ 25 ന് മാധ്യമപ്രവർത്തകരോട് സംസാരിച്ച അഗർവാൾ, ഇറക്കുമതി തീരുവയുടെ ഉയർന്ന നിരക്ക് കാരണം സ്വർണ്ണത്തിന്റെ കള്ളക്കടത്ത് വർദ്ധിക്കുമെന്ന അഭിപ്രായങ്ങൾ തള്ളിക്കളഞ്ഞു.