സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു
April 29, 2020 0 Byകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണത്തിന് 33,400 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ ഒറ്റയടിയ്ക്കാണ് 400 രൂപയുടെ വര്‍ധനവ് ഉണ്ടായത്. സ്വര്‍ണ്ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.