ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ മേധാവിയായി മലയാളി
September 25, 2018കൊച്ചി: സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്കിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മലയാളിയായ അജിത് മോഹന്‍ നേതൃത്വം നല്‍കും. ഫെയ്സ്ബുക്കിന്റെ വൈസ് പ്രസിഡന്റും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടറുമായി അജിത് മോഹന്‍ നിയമിതനായി. എറണാകുളം സ്വദേശിയായ അജിത് നിലവില്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ വീഡിയോ സ്ട്രീമിങ് സേവന കമ്പനിയായ ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആണ്.കഴിഞ്ഞ വര്‍ഷം ഉമാങ് ബേഡി രാജിവച്ചതു മുതല്‍ ഫെയ്സുബുക്കിന്റെ ഇന്ത്യ എം.ഡി. സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
സിങ്കപ്പുരിലെ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി, അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി, വാര്‍ട്ടന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളില്‍നിന്നായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അജിത് ഏറെക്കാലം ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മെക്കന്സിയില് ജോലി ചെയ്തിട്ടുണ്ട്.പിന്നീടാണ് സ്റ്റാര്‍ ടി.വി.യിലെത്തിയത്. തുടര്‍ന്ന് ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. ആയി.