ഇന്ത്യന്‍ കമ്പനികള്‍ സുശക്തമാണെന്ന് എസ്ആന്റ്പി ഗ്ലോബല്‍ റേറ്റിംഗ്

July 4, 2023 0 By BizNews

ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനികള്‍ ശക്തമായ സാമ്പത്തിക അവസ്ഥയിലാണെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. രാജ്യത്തിന്റെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയാണ് നേട്ടത്തിന് കാരണം. കമ്പനികളുടെ വരുമാനത്തില്‍ 50% വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായും എസ്ആന്റ്പി കുറിപ്പില്‍ അറിയിച്ചു.

കടത്തിന്റെ അളവ് വര്‍ധിക്കാതെ,സ്ഥിരമായി തുടരുന്നത് ക്രെഡിറ്റ് നിലവാരത്തിന്റെ ഗുണമേന്മയെ ആണ് കാണിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡും മേഖല വീണ്ടെടുക്കലും, ആഗോള സാമ്പത്തിക വെല്ലുവിളികളെയും ഉയര്‍ന്ന വായ്പാ നിരക്കുകളെയും മറികടന്നു.

2023 ല്‍ 6.0 ശതമാനവും 2024 ല്‍ 6.9 ശതമാനവുമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. അത് ഈ മേഖലയിലെ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്ന് എസ് ആന്‍ഡ് പി പ്രവചിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഓണ്‍ഷോര്‍ ലിക്വിഡിറ്റിയില്‍ നിന്ന് പ്രയോജനം നേടുന്നുണ്ടെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.
വെല്ലുവിളി നിറഞ്ഞ വിദേശ ഫണ്ടുകളെ ഒഴിവാക്കാന്‍ ഓണ്‍ഷോര്‍ ഫണ്ടിംഗ് സഹായിക്കുന്നു.

അതേസമയം വര്‍ദ്ധിക്കുന്ന മൂലധന ചെലവ് കടം കുറയ്ക്കുന്നതിന് ഭീഷണി ഉയര്‍ത്തിയേക്കാം. എന്നിരുന്നാലും, ഇന്ത്യന്‍ സ്ഥാപനങ്ങളുടെ കടവും വരുമാനവും തമ്മിലുള്ള അനുപാതം മെച്ചപ്പെടും..മുന്‍ വര്‍ഷത്തെ 2.7 ല്‍ നിന്ന് 2024 മാര്‍ച്ചോടെ 2.4 ആയി കടം-വരുമാന അനുപാതം കുറയും.

2020 മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 4.3 അനുപാതത്തില്‍ നിന്ന് ഗണ്യമായ പുരോഗതിയാണിത്.