ലയനം: ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി

ലയനം: ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി

September 18, 2018 0 By

കോഴിക്കോട്: മൂന്ന് പൊതുമേഖല ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില കൂപ്പുകുത്തി. വിജയ ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ലയിപ്പിക്കുന്നത്. രാവിലെ 11ന് വ്യാപാരം നടക്കുമ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില 15 രൂപയിടിഞ്ഞ് 120.10 നിലവാരത്തിലെത്തി.

അതേസമയം, വിജയ ബാങ്കിന്റെയും, ദേന ബാങ്കിന്റെയും ഓഹരി വിലയില്‍ നേട്ടവുമുണ്ടായി. വിജയ ബാങ്ക് 60.55 രൂപ നിലവാരത്തിലും, ദേന ബാങ്ക് 19.10 രൂപ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ലയിച്ചൊന്നാകുന്ന ബാങ്ക് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാകുമെന്നാണ് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി രാജീവ് കുമാര്‍ വ്യക്തമാക്കി. 14.82 ലക്ഷം കോടി രൂപയുടെ ബിസിനസാണ് ഉണ്ടാകുന്നത്. ലയനം യാഥാര്‍ത്ഥ്യമാകുന്നതുവരെ മുന്നു ബാങ്കുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കും.