തലസ്ഥാനത്ത് വധശ്രമകേസ് പ്രതി ബി.ജെ.പി കൗൺസിലർ സുഗതനെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങൾ; ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ്

തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായ വാഴോട്ട്കോണം ബി.ജെ.പി വാർഡ് കൗൺസിലർ സുഗതനെ പൊലീസ് സാഹസികമായി പിടികൂടി. ഒളിവിലായിരുന്ന സുഗതനെ പിടികൂടാൻ വട്ടിയൂർക്കാവ് വാഴോട്ട്കോണത്ത് എത്തിയ പൊലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചതോടെ അറസ്റ്റ് നാടകീയരംഗങ്ങളിലേക്ക് വഴി മാറി. ആക്രമണത്തിൽ വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയെും ആശുപത്രിയിൽ പ്രവശേപ്പിച്ചു. സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടി വെച്ചാണ് പ്രതിയെ പിടികൂടാനായത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ്Read More →

മൂ​ന്നാ​റി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​ഗ​സ്റ്റ്​ മു​ത​ൽ ഹ​രി​ത സെ​സ്​

​തൊ​ടു​പു​ഴ: സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ൽ​നി​ന്ന്​ ആ​ഗ​സ്റ്റ്​ മു​ത​ൽ ഹ​രി​ത സെ​സ്​ ഈ​ടാ​ക്കാ​നൊ​രു​ങ്ങി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്. ദേ​​വി​​കു​​ളം പ​​ഞ്ചാ​​യ​​ത്തു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി കൊ​​ച്ചി – ധ​​നു​​ഷ്കോ​​ടി ദേ​​ശീ​​യ​​പാ​​ത​​യി​​ലെ പ​​ഴ​​യ മൂ​​ന്നാ​​ർ ഹെ​​ഡ് വ​​ർ​​ക്സ് ഡാം, ​​മൂ​​ന്നാ​​ർ -തേ​​നി, മൂ​​ന്നാ​​ർ-​ഉ​​ടു​​മ​​ൽ​​പേ​​ട്ട അ​​ന്ത​​ർ സം​​സ്ഥാ​​ന പാ​​ത​​ക​​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെ​​ക്ക് പോ​​സ്റ്റു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​തി​ന് ന​ട​പ​ടി​യാ​രം​ഭി​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു​​ള്ള സ​​ഞ്ചാ​​രി​​ക​​ളി​​ൽ ഏ​​റി​​യ പ​​ങ്കും ദേ​​വി​​കു​​ളം പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലെ പാ​​ത​​യി​​ലൂ​​ടെ​​യാ​​ണ് മൂ​​ന്നാ​​റി​​ലെ​​ത്തു​​​​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​​ ദേ​​വി​​കു​​ളം പ​​ഞ്ചാ​​യ​​ത്തു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്Read More →

സ്വന്തംനാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ -രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സ്വന്തം നാട്ടിൽ ഭയമില്ലാതെ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. ഇടുക്കി സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ ദിനംപ്രതി രൂക്ഷമാകുമ്പോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ മാറിമാറി ഭരിച്ച എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ പരാജയപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അഞ്ച്Read More →

ഇൻസ്റ്റഗ്രാം വഴി അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്തു; യുവാക്കൾ പൊലീസ് പിടിയിൽ

കൊളത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണിൽ സൂക്ഷിക്കുകയും മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുവാക്കൾ പിടിയിൽ. വറ്റലൂർ കരിഞ്ചാപ്പാടിയിലെ ഇരുപത്തൊന്നുകാരനും കൊളത്തൂർ അമ്പലപ്പടിയിലെ ഉത്തർപ്രദേശ് സ്വദേശിയായ 23കാരനുമാണ് കൊളത്തൂർ പൊലീസിൻ്റെ പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോടതിയിൽ അഡ്വാൻസ് സെർച്ച് മെമ്മോറാണ്ടം സമർപ്പിച്ച ശേഷം മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ്Read More →

കനത്ത മഴ മുന്നറിയിപ്പ്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ചൊവ്വ) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചRead More →