ഏപ്രിലിൽ മ്യൂച്ചൽ ഫണ്ടിലേക്ക് പണമൊഴുക്ക്

പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭമായ ഏപ്രിൽ മാസക്കാലയളവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന 44 മ്യൂച്ചൽ ഫണ്ട് ഹൗസുകളിൽ 43-ലേക്കും നിക്ഷേപകരിൽ നിന്നും നിക്ഷേപം ലഭിച്ചു. ഐഎൽ & എഫ്എസ് ഇൻഫ്രാ മ്യൂച്ചൽ ഫണ്ടിൽ നിന്നും മാത്രമാണ് നിക്ഷേപത്തേക്കാൾ ഫണ്ട് പിൻവലിക്കപ്പെട്ടത്. 2024 ഏപ്രിൽ മാസത്തിൽ 20,000 കോടി രൂപയിലധികം നിക്ഷേപമായി ലഭിച്ച ഏഴ് മ്യൂച്ചൽ ഫണ്ട് ഹൗസുകളുടെ വിശദാംശം ചുവടെ ചേർക്കുന്നു. എസ്ബിഐ മ്യൂച്ചൽ ഫണ്ട്ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്ചൽ ഫണ്ട്Read More →

ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും: പ്രൊഫ. ജെ ബി നദ്ദ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരുമെന്ന് യു ജി സിയുടെ കൺസോർഷ്യം ഓഫ് എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ വിഭാഗം ഡയറക്ടർ പ്രൊഫ. ജഗത് ഭൂഷൺ നദ്ദ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ആരംഭിച്ച ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഡിജിറ്റലാക്കി മാറ്റുന്നതിനുളള നടപടികൾ നടന്നു വരുന്നു.Read More →

ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ ഇടുക്കിയിലേക്ക്

ഇടുക്കി: ഇ – പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയും കൊടൈക്കനാലും ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക്. തിരക്ക് കണക്കിലെടുത്താണ് ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കുന്നതിന് മദ്രാസ് ഹൈക്കോടതി ഇ – പാസ് നിർബന്ധമാക്കിയത്. അപേക്ഷിക്കുന്നവർക്കെല്ലാം പാസ് നൽകുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കിയെങ്കിലും സഞ്ചാരികൾ ഈ തീരുമാനത്തോട് മുഖം തിരിക്കുകയാണ്. ഊട്ടി, കൊടൈക്കനാൽ യാത്ര ഉപേക്ഷിച്ച് സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുകയാണെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കനത്ത ചൂട് മാറി മഴയും തണുത്ത കാലാവസ്ഥയും എത്തിയതും ഇRead More →

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും. കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്. റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ്Read More →

3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ പിഎൻബി ക്ലോസ് ചെയ്യുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു. ഭാവിയിൽ അക്കൗണ്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഉടനെ അത് പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 2024 മെയ് 31-നകം കെവൈസി പ്രക്രിയ പൂർത്തിയാക്കണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു പ്രവർത്തനവും ഇടപാടുകളൂം നടത്താതും ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് ഉടമകൾക്ക്Read More →