ചൈനീസ് ഇവികൾക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാൻ യുഎസ്

ന്യൂയോർക്ക്: ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് വാഹനങ്ങള് അമേരിക്കയില് നിരോധിക്കണമെന്ന ആവശ്യം ഏതാനും ദിവങ്ങള്ക്ക് മുമ്പാണ് യു.എസ്. സെനറ്ററായ ഷെറോഡ് ബ്രൗണ് പ്രസിഡന്റ് ജോ ബൈഡന് മുന്നില് ഉന്നയിക്കുന്നത്. എന്നാല്, അദ്ദേഹം ആവശ്യപ്പെട്ടത് പോലെ വാഹനം നിരോധിക്കുന്നതിന് പകരം അമേരിക്കയില് എത്തുന്ന ചൈനീസ് ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ വര്ധിപ്പിക്കാനുള്ള നീക്കങ്ങളിലാണ് യു.എസ്. ഗവണ്മെന്റ് എന്നാണ് പുതിയ റിപ്പോര്ട്ട്. ചൈനയില് നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്ക്ക് 100 ശതമാനംRead More →

വയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്

കൊച്ചി: മുതിർന്ന പൗരന്മാർക്കുള്ള പാർപ്പിട സേവന വിപണി അടുത്ത ആറ് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപ കവിയുമെന്ന് ഗവേഷണ റിപ്പോർട്ട്. നിലവിൽ വയോജനങ്ങൾക്ക് ജീവിത സായന്തനത്തിൽ സ്വസ്ഥവും സന്തോഷകരവുമായി ജീവിക്കുന്നതിനുള്ള താമസ സൗകര്യങ്ങളൊരുക്കുന്ന മുതിർന്ന പൗരന്മാരുടെ സേവന വിപണിയുടെ വലുപ്പം 20,000 കോടി രൂപയിലും താഴെയാണ്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലെ കുതിപ്പും ആയുർദൈർഘ്യത്തിലെ വർദ്ധനയും സീനിയർ ലിവിംഗ് സംവിധാനങ്ങളുടെ ആവശ്യങ്ങൾ ഗണ്യമായി ഉയർത്തുമെന്ന് ഈ മേഖലയിലെ പ്രമുഖ ഗവേഷണ ഏജൻസിയായRead More →

കേരളാ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുതെളിവെടുപ്പ് നാളെ; കൂട്ടമായെത്തി പരാതി പറയാൻ സോളാർ വൈദ്യുതി ഉത്പാദകർ

തെളിവെടുപ്പിൽ പങ്കെടുക്കുവാൻ വലിയ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളുമായി സോളാർ വൈദ്യതി ഉത്പാദകാരുടെ കൂട്ടായ്‍മകൾ തിരുവനന്തപുരം: നാളെ നടക്കുന്ന സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പിൽ പങ്കെടുത്ത് തങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കമ്മീഷന്റെ മുമ്പിൽ കൊണ്ടുവരുവാനും അടിയന്തിര ഇടപെടൽ തേടുവാനും തയ്യാറെടുത്ത് കേരളത്തിലെ ഗാർഹീക സോളാർ വൈദ്യുതി ഉത്പാദകർ. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസ് ഹാളിലാണ് തെളിവെടുപ്പ് നടക്കുന്നത്. സോളാർ ഉത്പാദനവും കെഎസ്ഇബി നിലപാടുകളിലെ വൈരുധ്യങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായRead More →

ഇറാനിലെ ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക് കൈമാറാൻ കരാറൊപ്പിട്ടു

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പുചുമതല. ആദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ഇന്ത്യ പോർട്ട് ഗ്ലോബൽ ലിമിറ്റഡും (ഐ.പി.ജി.എൽ.) ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനുമാണ്Read More →

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: 2.959 കീ.മി നീളമുള്ള പുലിമുട്ട് പൂര്‍ത്തിയായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണമായ 2.959 കീ.മി നീളമുള്ള പുലിമുട്ട് (ബ്രേക്ക് വാട്ടർ) പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഇപ്പോൾ പുലിമുട്ടിന്‍റെ സംരക്ഷണ ഘടകങ്ങളായ ആർമറും Accropode-ഉം സ്ഥാപിക്കുന്നത് ധൃതഗതിയിൽ പുരാഗമിച്ചുകൊണ്ടിരിക്കുകയാണ്. കടലിൽ തുറമുഖത്തിനു ചുറ്റും നിർമ്മിക്കുന്ന ശക്തമായതും വലിയുപ്പമേറിയതുമായ കരിങ്കൽ ഭിത്തിയാണ് പുലിമുട്ട് (ബ്രേക്ക് വാട്ടർ). തിരമാലകളിൽ നിന്നും തുറമുഖ തീരത്തിന് സംരക്ഷണം ഒരുക്കുകയും കപ്പലുകൾക്ക് സുരക്ഷിതമായി നങ്കൂരം ഇടുന്നതിനായുള്ളRead More →