മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങൾ പോലും പുറത്തുവിടാതെ സെബി

സെബി ചെയർപേഴ്സൺ മാധബി ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും മറ്റും പുറത്തിവിടാതെ ഉരുണ്ടുകളിച്ച് സെബി. വിവരാവകാശ നിയമം വഴി സമർപ്പിച്ച ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടിയാണ് സെബി നൽകിയത്.ലോകേഷ് ബത്ര എന്ന വിവരാവകാശ പ്രവർത്തകനാണ് ബുച്ചിന്റെ ഔദ്യോഗിക വിവരങ്ങളും ഏതൊക്കെ തർക്കങ്ങളിൽ നിന്ന് മാധബി സ്വയം വിട്ടുനിന്നു എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ച് സെബിയെ സമീപിച്ചത്. സെബി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട തിയതി, അതേ സമയത്ത് സമർപ്പിച്ച, കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ സാമ്പത്തിക രേഖകളുടെRead More →

സ്‌പൈസ്‌ജെറ്റ് തകർച്ചയുടെ പടുകുഴിയിലേക്കോ?

ഇന്ത്യൻ വ്യോമയാന മേഖലയിലെ ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ് സ്‌പൈസ്‌ജെറ്റ്. ജെറ്റ് എയർവേസിന് ശേഷം ഇന്ത്യയിലെ ജനങ്ങളെ ഒരുപാട് സ്വാധീനിച്ച കമ്പനി. ഒരുകാലത്ത് ഉയർച്ചയുടെ കൊടുമുടിയിലെത്തിയ കമ്പനി എന്നാൽ ഇന്ന് തകർച്ചയുടെ പടുകുഴിയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരില്ലാതെ, വരുമാനമില്ലാതെ നിലനിൽപ്പിന് തന്നെ പ്രതിസന്ധി നേരിടുകയാണ് നിലവിൽ സ്‌പൈസ്‌ജെറ്റ്. അടുത്തിടെ കമ്പനി 3000 കോടി രൂപ സമാഹരിച്ചിട്ടുണ്ടെങ്കിലും അവയിൽ പരിഹാരം ഒതുങ്ങുമോ എന്നതാണ് ചോദ്യം.ഈ വർഷം ഇതുവരെയുള്ള കണക്കുകൾ മാത്രം എടുക്കുമ്പോൾ അത്യപൂർവമായRead More →

ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ; 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ

ഈ മാസം ഏറ്റവും ശ്രദ്ധയാകർഷിച്ച ഐപിഒയായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്‍റേത്. 116 ശതമാനം പ്രീമിയത്തോടെ 151 രൂപയിലാണ് ഓഹരി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് 165 രൂപയിലും. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകൻ നേടിയത് 135 ശതമാനം. 70 രൂപ പ്രൈസ് ബാൻഡുണ്ടായിരുന്ന ഐപിഒയുടെ 214 ഓഹരികളുള്ള ഒരു ലോട്ട് വാങ്ങിയ നിക്ഷേപകന് ചെലവ് 14,980 രൂപ.ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് വില പ്രകാരം ഓഹരിRead More →

പണമൊഴുക്ക് ലാർജ് കാപ് ഓഹരികളിലേക്ക്? ബോണസ് ഓഹരി രണ്ടാം ദിവസം വിൽക്കാം

യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുന്നത് ഇന്ത്യ ഉൾപ്പെടെ വികസ്വര വിപണികളിലേക്ക് വിദേശ പണമൊഴുക്കിന് വഴിയൊരുക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകി ലാർജ് കാപ് ഫണ്ടുകളിലാണ് കൂടുതലായി നിക്ഷേപിക്കുക. ഒരാഴ്ചയായി ഇന്ത്യൻ ഓഹരി വിപണി ഉയർന്നിട്ടും സ്മാൾ, മിഡ് കാപ് സൂചികയും ഓഹരികളും കാര്യമായി ഉയർന്നില്ല. കഴിഞ്ഞ ഏതാനും വർഷമായി മികച്ച ലാഭം നൽകിയത് സ്മാൾ, മിഡ് കാപ് ഓഹരികളാണ്. ലാർജ് കാപിന്റെ നല്ലകാലം ആരംഭിക്കുകയാണോ എന്ന്Read More →

വിദേശ നാണ്യശേഖരം സർവകാല റെക്കോർഡിട്ട് 70,000 കോടി ഡോളറിലേക്ക് കുതിക്കുന്നു

മുംബൈ: ഇന്ത്യയുടെ(India) വിദേശ നാണ്യശേഖരം(Forex Reserve) സെപ്റ്റംബർ 13ന് അവസാനിച്ച ആഴ്ചയിൽ സർവകാല റെക്കോർഡായ 68,945.8 കോടി ഡോളറിൽ എത്തി. മുൻ ആഴ്ചയെ അപേക്ഷിച്ച് 22.3 കോടി ഡോളറാണ് വർധിച്ചതെന്ന് റിസർവ് ബാങ്ക്(Reserve Bank) വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) 51.5 കോടി ഡോളർ ഉയർന്ന് 60,362.9 കോടി ഡോളർ ആയത് റെക്കോർഡ് നേട്ടത്തിന് വഴിയൊരുക്കി. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ യൂറോ, യെൻ,Read More →