ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനി

കൊക്കകോള, പെപ്സി.., ശീതള പാനീയ വിപണിയിലെ(soft drinks market) ആഗോള ഭീമന്‍മാര്‍. ഇവരോട് ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത് സാക്ഷാല്‍ മുകേഷ് അംബാനി(Mukesh Ambani). 2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാന്‍റിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ അഗ്രഗണ്യന്‍മാരെ പൂട്ടാന്‍ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50Read More →

അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനലോഗ് ഡിവൈസസും ടാറ്റ ഗ്രൂപ്പും കരാറിൽ

മുംബൈ: ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതിനുള്ള കരാറില്‍ അനലോഗ് ഡിവൈസസും (എഡിഐ) ഇന്ത്യന്‍ സാള്‍ട്ട്-ടു-ഏവിയേഷന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും ഒപ്പുവച്ചതായി യുഎസ് ചിപ്പ് മേക്കര്‍ പറഞ്ഞു. 156 വര്‍ഷം പഴക്കമുള്ള ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വിഭാഗമായ ടാറ്റ ഇലക്ട്രോണിക്‌സ്, ഗുജറാത്തില്‍ ഇന്ത്യയിലെ ആദ്യത്തെ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ സൗകര്യവും ആസാമില്‍ ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് സൗകര്യവും നിര്‍മ്മിക്കുന്നതിനായി മൊത്തം 14 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. ടാറ്റ ഇലക്ട്രോണിക്സും എഡിഐയുംRead More →

സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഉലഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി; കുറ്റം തെളിഞ്ഞാല്‍ ടൂര്‍ണമെന്റുകളില്‍ നിന്ന് പുറത്തായേക്കും

ലോകത്തെ പ്രധാനപ്പെട്ട സോക്കര്‍ ക്ലബ്ബുകളിലൊന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ ക്ലബ്ബ് അധികൃതര്‍. യൂറോപ്പിലെ പ്രമുഖ ടൂര്‍ണമെന്റായ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് 115 കുറ്റങ്ങളാണ് സിറ്റിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയിട്ടുണ്ട്. വാദപ്രതിവാദങ്ങള്‍ ചുരുങ്ങിയത് രണ്ടര മാസം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ലണ്ടനിലെ അന്താരാഷ്ട്ര തര്‍ക്ക പരിഹാര കേന്ദ്രത്തില്‍ മാധ്യമങ്ങളെയും മറ്റും വിലക്കിRead More →

വിപണിയിൽ നിക്ഷേപകര്‍ക്ക് നേട്ടം ആറ് ലക്ഷം കോടി

മുംബൈ: യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് നിരക്ക് കുറച്ചത് വൻ നേട്ടമാക്കി ഓഹരി വിപണി. സെൻസെക്സ് 1,300 പോയന്റ് ഉയർന്ന് 84,400 എന്ന റെക്കോഡ് ഉയരത്തിലെത്തി.നിഫ്റ്റിയാകട്ടെ 25,800 പിന്നിടുകയും ചെയ്തു. ഇതോടെ ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൊത്തം വിപണി മൂല്യം 5.6 ലക്ഷം കോടി വർധിച്ച്‌ 471 ലക്ഷം കോടിയിലെത്തി. ആഗോള വിപണികളിലും നേട്ടം പ്രകടമായിരുന്നു. ഡൗ ജോണ്‍സ് ഇതാദ്യമായി 42,000 പിന്നിട്ടു. എസ്‌ആൻപി സൂചികയും റെക്കോഡ്Read More →

വിദേശ വിദ്യാര്‍ഥികൾക്കുള്ള സ്റ്റഡി പെർമിറ്റ് 35% വെട്ടിക്കുറയ്ക്കാൻ കാനഡ

ഒട്ടാവ: വിദേശവിദ്യാർഥികൾക്കുള്ള നിബന്ധനകൾ കടുപ്പിച്ച് കാനഡ. ഈ വർഷം വിദേശ വിദ്യാർഥികൾക്കുള്ള പെർമിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. രാജ്യത്തെ താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ പുതിയ നീക്കം. വിദേശ വിദ്യാർഥികളുടെ എണ്ണം അടുത്തവർഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരം. പുതിയ നിബന്ധനകൾ ഇന്ത്യയിൽ നിന്നടക്കംRead More →