2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
മുംബൈ: ഇന്ത്യയിലെ ‘ഐപിഒ പൂരം’ കലങ്ങിയില്ല, നല്ല കളർഫുൾ ആയതേയുള്ളൂ എന്ന് കണക്കുകൾ. 2024ൽ ഇതുവരെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപയാണ്. 2021ൽ സമാഹരിച്ച 1.18 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഇനി പഴങ്കഥ. ഏറ്റവും ഉയർന്ന ഐപിഒ സമാഹരണം നടന്ന മാസമെന്ന റെക്കോർഡ് 2021 നവംബറിനെ പിന്തള്ളി 2024 ഒക്ടോബർ പിടിച്ചെടുത്തു. 38,700 കോടി രൂപയാണ് കഴിഞ്ഞമാസം ഐപിഒ വിപണിയിലൊഴുകിയത്.Read More →





