ദ്രുതവേഗത്തില്‍ ഹോം ഡെലിവറി നടത്താനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍

മുംബൈ: മുകേഷ് അംബാനി തന്റെ റീട്ടെയിൽ ബിസിനസിന്റെ വേഗം കൂട്ടാനൊരുങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്താല്‍ ഒന്നോ രണ്ടോ ദിവസമെടുത്ത് സാധനങ്ങള്‍ എത്തിക്കുന്നതില്‍ നിന്നും മാറ്റി, ഉടനെ സാധാനങ്ങള്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സിലേക്ക് ഇറങ്ങുകയാണ് അംബാനി. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവരാണ് നിലവില്‍ ദ്രുതമായി വാണിജ്യം നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോറുകള്‍. ഈ കമ്പനികള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് റീട്ടെയിലും അതേ ബിസിനസ് രീതി പിന്തുടര്‍ന്നെത്തുകയാണ്. നവി മുംബൈയിലെയും ബെംഗളൂരുവിലെയുംRead More →

അശോക് ലെയ്ലാന്‍ഡ് വാഹന വില്‍പ്പന ഇടിഞ്ഞു

മുംബൈ: വാണിജ്യ വാഹന നിര്‍മ്മാതാവും ഹിന്ദുജ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനവുമായ അശോക് ലെയ്ലാന്‍ഡിന്റെ മൊത്തം വാഹന വില്‍പ്പന ഒക്ടോബറില്‍ 9 ശതമാനം ഇടിഞ്ഞ് 15,310 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 16,864 വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നു. കയറ്റുമതി ഉള്‍പ്പെടെയുള്ള മൊത്തം മീഡിയം, ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എം ആന്‍ഡ് എച്ച്സിവി) വില്‍പ്പന മുന്‍ മാസത്തെ 9,408 വാഹനങ്ങളായിരുന്നു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 10,185 എം ആന്‍ഡ്Read More →

പാലക്കാട് ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെസിഎ

തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെRead More →

ആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡൽഹി: ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2023ലെ 393 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഈ നിക്ഷേപങ്ങള്‍ പുതിയ ശേഷി കൂട്ടുക മാത്രമല്ല, ലോകമെമ്പാടുമുള്ള ഊര്‍ജ്ജ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ (ഐ എസ് എ) 7-ാമത് ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘റെക്കോര്‍ഡ് ഭേദിക്കുന്ന നിക്ഷേപങ്ങളാണ് ഈ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. ആഗോളRead More →

നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ വില 70-74 രൂപ

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) നവംബര്‍ ഏഴിന്‌ തുടങ്ങും. നവംബര്‍ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 70-74 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. നവംബര്‍ 14ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 2200 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴിRead More →