150 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് 1000 രൂപ മുഖവിലയുള്ള സുരക്ഷിതമായ, ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. 100 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 50 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാവും ആകെ 150 കോടി രൂപ ശേഖരിക്കുക. ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും. വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഇതു നേരത്തെ അവസാനിപ്പിക്കാനുമാകും. ഈ കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ലിസ്റ്റുRead More →

ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണിയുടെ അഞ്ചാമത് പബ്ലിക് ഇഷ്യു 156.51 ശതമാനം അധിക വരിക്കാരെ നേടി. ഇന്‍ഡെല്‍ മണിയുടെ സുരക്ഷിതവും വീണ്ടെടുക്കാവുന്നതും മാറ്റാനാവാത്തതുമായ 1000 രൂപ വീതം മുഖ വിലയുള്ള 75 കോടി രൂപയുടെ കടപ്പത്രങ്ങളാണ് (NCD) പ്രതീക്ഷിച്ചതിനേക്കാള്‍ ഒന്നര ഇരട്ടിയിലേറെ വരിക്കാരെ ആകര്‍ഷിച്ചത്. ഇഷ്യുവിന്റെ അവസാന ദിനം 117.38 കോടി രൂപയുടെ കടപ്പത്രങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. റിഡീംRead More →

കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യം തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും 6,000 കോടി രൂപ കടം അഭ്യര്‍ത്ഥിച്ച് കേരളം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ മുന്‍കാല വെട്ടിക്കുറവുകള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും സംസ്ഥാന മന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന ഒരു മെമ്മോറാണ്ടവും കേന്ദ്രമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്Read More →

2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്; ഇനി മടങ്ങിയെത്താനുള്ളത് 6970 കോടി

മുംബൈ: ബാങ്കിങ് സംവിധാനത്തിലേക്ക് 2000 രൂപയുടെ 98.04 ശതമാനം നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക്. 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ജനങ്ങളുടെ കൈയില്‍ നിന്ന് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ട് നിരോധനത്തിന് ശേഷം 2016ലാണ് സര്‍ക്കാര്‍ 2000 രൂപ കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ നോട്ട് 2023 സെപ്റ്റംബര്‍ 30 മുതല്‍ പിന്‍വലിക്കുമെന്ന് 2023 മെയ് 19 ന്Read More →

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിയ്ക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്സര്‍

ഉത്സവ സീസണില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് എംജി നേടിയത്. പോയമാസം എംജി മൊത്തം 7045 കാറുകളാണ് ഇന്ത്യയില്‍ വിറ്റത്. 2023-ല്‍ വിറ്റ 5108 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 37.92 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. എംജിയുടെ വില്‍പ്പനയുടെ 70 ശതമാനവും സംഭാവന ചെയ്തത് ഇലക്ട്രിക് വാഹനങ്ങളാണ്. ഇതിനുള്ള പ്രധാന കാരണം എംജി വിന്‍ഡ്സര്‍ ഇവിRead More →