എയര്‍ടെല്ലില്‍ ഭാരതി ടെലികോം ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചു

മുംബൈ: ഭാരതി എയര്‍ടെല്ലിന്റെ പ്രൊമോട്ടറായ ഭാരതി ടെലികോം കമ്പനിയുടെ ഏകദേശം 1.2 ശതമാനം ഓഹരികള്‍ ഭാരതി കുടുംബത്തിന്റെ നിക്ഷേപ സ്ഥാപനമായ ഇന്ത്യന്‍ കോണ്ടിനെന്റ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡില്‍ നിന്ന് വാങ്ങിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഫയലിംഗില്‍ ഇടപാടിന്റെ പണ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ബിഎസ്ഇയില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി ക്ലോസിംഗ് വിലയായ 1,598.75 രൂപയെ അടിസ്ഥാനമാക്കി ഓഹരികളുടെ മൂല്യം 11,680 കോടി രൂപയായി കണക്കാക്കുന്നു. ‘ഭാരതി ടെലികോം ഒരു ഓഫ് മാര്‍ക്കറ്റ്Read More →

വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ

മുംബൈ: വിസ്താരയുമായുള്ള ലയനത്തിലൂടെ കരുത്ത് കൂട്ടാന്‍ എയര്‍ ഇന്ത്യ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇരു വിമാന കമ്പനികളുടെയും ലയനം യാഥാര്‍ഥ്യമാകുന്നതോടെ ഈ മാസം 11 ന് ശേഷം വിസ്താര എയര്‍ലൈന്‍സ് സേവനം അവസാനിപ്പിക്കും. മാസങ്ങളായി നടക്കുന്ന ലയന നടപടികളുടെ ഭാഗമായി, വിസ്താരയുടെ യാത്രക്കാരില്‍ 2,70,000 പേര്‍ എയര്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ മാറ്റിയിട്ടുണ്ട്. വിസ്താരയുടെ റോയല്‍ട്ടി പ്രോഗ്രാം മെമ്പര്‍മാരില്‍ 45 ലക്ഷം പേര്‍ എയര്‍ ഇന്ത്യയുടെ പ്രോഗ്രാമിലേക്ക് മാറിയിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍Read More →

യുഎഇയില്‍ പുതിയ നിക്ഷേപക നയം പ്രാബല്യത്തില്‍

ദുബായ്: വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന പുതിയ നിക്ഷേപക നയം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു. നിക്ഷേപ സൗഹൃദ രാജ്യമെന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള നയമാണ് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പ്രഖ്യാപിച്ചത്. ദേശീയ നിക്ഷേപ തന്ത്രം-2031 എന്ന പേരിലുള്ള നയം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതാണെന്നും യു.എ.ഇയെ ആഗോള നിക്ഷേപക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഷേക്ക് മുഹമ്മദ് വ്യക്തമാക്കി. ആധുനിക ഉപകരണങ്ങളുടെRead More →

ചരിത്ര വിജയം നേടി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ്

വാഷിംഗ്‌ടൺ: ചരിത്ര വിജയം നേടിയ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായി തിരിച്ചെത്തി. 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലം തുടക്കം മുതൽ ട്രംപിന് അനുകൂലമായിരുന്നു. ഏറ്റവും ഒടുവിൽ ഫലം പൂർണമാകുമ്പോൾ വിജയിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. രണ്ടാം തവണയും ആ സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് ട്രംപ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ പ്രൊജക്ഷൻ അനുസരിച്ച്, ട്രംപ് 277 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി, ആവശ്യമായ 270 മാർക്ക് കടന്നു. ഇതോടെ, 224Read More →

ലുലു ഐപിഒയ്ക്ക് 3 ലക്ഷം കോടിയുടെ ഡിമാൻഡ്

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ലഭിച്ചത് 3,700 കോടി ഡോളറിന്റെ (ഏകദേശം 3.11 ലക്ഷം കോടി രൂപ) ഡിമാൻഡ്. യുഎഇക്ക് പുറമേ ജിസിസി, രാജ്യാന്തരതലങ്ങളിൽ നിന്നുൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്ന് ലഭിച്ച സംയോജിത അപേക്ഷകളുടെ മൂല്യമാണിത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന് ഐപിഒയിൽ ലഭിക്കുന്ന ഏറ്റവുംRead More →