സ്കോഡ കൈലാക്ക് എസ്‌യുവി ഇന്ത്യയിൽ ലോഞ്ച്‌ചെയ്തു

സ്കോഡ ഓട്ടോ ഇന്ത്യ അവതരിപ്പിച്ച പുതിയ എസ്‌യുവിയാണ് കൈലാക്ക്. 7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്ന വിലയിൽ എത്തുന്ന ഈ വാഹനം വിശാലമായ ഇന്റീരിയറുകൾ, അത്യാധുനിക സാങ്കേതികവിദ്യ, 25 സുരക്ഷാ ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഡിസംബർ 2 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന കൈലാക്കിന്റെ ഡെലിവറി 2025 ജനുവരി 27 മുതൽ ആരംഭിക്കും. 7.89 ലക്ഷം രൂപ (എക്സ്-ഷോറൂം) എന്ന ആകർഷകമായ പ്രാരംഭ വിലയിൽ പുറത്തിറക്കിയ കൈലാക്കിന് നാല്Read More →

ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില വ്യാപാരികള്‍

ആഫ്രിക്കന്‍ വിപണിയെ ലക്ഷ്യമിട്ട് ഏഷ്യന്‍ തേയില നിര്‍മ്മാതാക്കള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി ഏറെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിപണികളെ ലക്ഷ്യമിടുകയാണ് തേയില വ്യവസായികള്‍. ആഫ്രിക്കന്‍ വിപണി ഉപയോഗിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ഏഷ്യന്‍ ടീ അലയന്‍സ് (എടിഎ) ചെയര്‍മാന്‍ ഹേമന്ത് ബംഗൂര്‍ പറഞ്ഞു. എടിഎ രാജ്യങ്ങളില്‍ ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, നേപ്പാള്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്നു. ‘ആഫ്രിക്ക ഉപയോഗിക്കപ്പെടാത്തതും കടന്നുകയറാത്തതുമായ ഒരു വലിയ വിപണിയാണ്. യൂറോപ്പിലെ നിലവിലുള്ള കയറ്റുമതി വിപണികളിലേക്ക് കൂടുതലായി ഇനി ചരക്ക് അയക്കാനാവില്ല.Read More →

സെപ്റ്റംബർ പാദത്തിൽ 262% ലാഭവളർച്ച നേടി ജെ.എം.ജെ ഫിൻടെക്

മുംബൈ: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ ജെ.എം.ജെ ഫിൻടെക് ലിമിറ്റഡ് 2024-25 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലും ലാഭത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ജൂലൈ- സെപ്റ്റംബർ പാദത്തിൽ 1.67 കോടി രൂപയാണ് ലാഭം. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തേക്കാൾ 262 ശതമാനമാണ് വളർച്ച. നടപ്പു സാമ്പത്തിക വർഷത്തെ അർദ്ധവാർഷിക ലാഭം 3.49 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 437 ശതമാനം വളർച്ച കൈവരിക്കാൻ കമ്പനിക്കു സാധിച്ചു. രണ്ടാം പാദത്തിൽRead More →

അമേരിക്കന്‍ ഫെഡറല്‍ പലിശ നിരക്ക് വീണ്ടും കുറച്ചു

വാഷിംഗ്‌ടൺ: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. സാമ്പത്തിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് പകരാനുള്ള നടപടിയുടെ ഭാഗമാണ് നടപടി. ഫെഡിന്റെ പുതിയ പലിശ നിരക്ക് 4.5% മുതല്‍ 4.75% വരെ ആയിരിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ ഏകകണ്ഠമായി വോട്ട് ചെയ്തു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വിജയം നേടിയതിനു തൊട്ടു പിന്നാലെയാണ് ഫെഡ് തീരുമാനം. ഈ വര്‍ഷത്തെ ഏഴാമത്തെ നയതീരുമാനമായിരുന്നു ഇത്. ‘കമ്മിറ്റി അതിന്റെRead More →

ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പരിരക്ഷ ലഭിക്കുക 26 ലക്ഷം പേര്‍ക്ക്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കേരളത്തില്‍ നിന്ന് പരിരക്ഷ ലഭിക്കുക 26 ലക്ഷം പേര്‍ക്ക്. 20 ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ളവരാണിത്. പദ്ധതിയില്‍ 60 ശതമാനം ചെലവ് കേന്ദ്രത്തിന്റെയും ബാക്കി 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളുടേതുമാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവരെയായിരുന്നു കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആയുഷ്മാന്‍ ഭാരത്Read More →