വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ഹാരിസ്ബീരാൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര തുറമുഖ മന്ത്രി രാജ്യസഭയിൽ മറുപടി നൽകി. ഇളവിനായി കേരളം നല്‍കിയ കത്തുകള്‍ നേരത്തെ ഉന്നതാധികാരസമിതി യോഗം പരിശോധിച്ചതാണെന്നും ഇളവ് അനുവദിക്കേണ്ടെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റേത് വിവേചനപരമായ നിലപാടാണെന്നും ഈ നിലപാട് മാറ്റണമെന്നും സംസ്ഥാനRead More →

സർക്കിളുമായി കൈകോർത്ത് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്

കൊച്ചി: കറൻസി വിനിമയത്തിൽ പ്രമുഖരായ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ബ്ലോക്ക്ചെയിൻ ടെക്നോളജി രംഗത്തുള്ള സർക്കിൾ ഇന്‍റർനെറ്റ് ഗ്രൂപ്പുമായി കരാറിൽ ഒപ്പുവച്ചു. അബുദാബി ഫിനാ‍ൻഷ്യൽ ഇവന്‍റായ ഫിനാൻസ് വീക്കിൽ നടന്ന ചടങ്ങിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദും സർക്കിൾ ഇന്‍റർനെറ്റ് ഗ്രൂപ്പ് സഹസ്ഥാപകനും സിഇഒയുമായ ജെറമി അലയറുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറിലൂടെ മിഡിൽ ഈസ്റ്റിൽനിന്ന് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്‍റെ ഡിജിറ്റൽ ഡോളറായ യുഎസ്ഡിസി ഉപയോഗപ്പെടുത്താനാകും.Read More →

അസിം പ്രേംജി, രഞ്ജൻ പൈ കണ്‍സോർഷ്യം ആകാശ എയർ ഓഹരി വാങ്ങിയേക്കും

ന്യൂഡൽഹി: വിപ്രോ സ്ഥാപകൻ അസിം പ്രേംജിയുടെ ഫാമിലി ഓഫീസായ പ്രേംജി ഇൻവെസ്റ്റിന്‍റെയും മണിപ്പാൽ ഗ്രൂപ്പിന്‍റെ രഞ്ജൻ പൈയുടെ ഫാമിലി ഓഫീസായ ക്ലേപോണ്ട് ക്യാപിറ്റലിന്‍റെയും നേതൃത്വത്തിലുള്ള കണ്‍സോർഷ്യം ആകാശ എയറിന്‍റെ ബാക്കിയുള്ള ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിനയ് ദുബെയാണ് ഇന്ത്യയിലെ ചെലവുകുറഞ്ഞ എയർലൈനായ ആകാശയുടെ സ്ഥാപകനും സിഇഒയും. 67 ശതമാനം ഓഹരികൾ ദുബെ കുടുംബത്തിന്‍റെയും ജുൻജുൻവാല കുടുംബത്തിന്‍റെ കൈവശമാണ്.Read More →

എസ്‌എംഇ ഐപിഒ: 50 ശതമാനം ഓഹരികളും നഷ്‌ടത്തില്‍

മുംബൈ: എസ്‌എംഇ ഐപിഒകള്‍ പലതും ഈ വര്‍ഷം നിക്ഷേപകര്‍ക്ക്‌ ലാഭം സമ്മാനിച്ചെങ്കിലും നഷ്‌ടം വരുത്തിവെച്ച എസ്‌എംഇ ഓഹരികളുടെ പട്ടിക നീണ്ടതാണ്‌. ഈ വര്‍ഷം ഐപിഒ നടത്തിയ എസ്‌എംഇ ഓഹരികളില്‍ 50 ശതമാനവും ലിസ്റ്റ്‌ ചെയ്‌ത ദിവസം ക്ലോസ്‌ ചെയ്‌ത വിലയേക്കാള്‍ താഴെയാണ്‌ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്‌. അമിതവിലയില്‍ പബ്ലിക്‌ ഇഷ്യു നടത്തിയ എസ്‌എംഇ ഐപിഒകള്‍ക്കാണ്‌ തിരിച്ചടി നേരിടേണ്ടി വന്നത്‌. അടിസ്ഥാനപരമായ മികവ്‌ ഇല്ലാത്തതും പല ഓഹരികള്‍ക്കും തിരിച്ചടിയായി. അതേ സമയംRead More →

രജതജൂബിലി നിറവിൽ കെഎൽഎം ആക്സിവ

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിലൊന്നായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് രജതജൂബിലി നിറവിൽ. ഒരു വർഷം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടക്കും. കെഎൽഎം ആക്സിവ ജീവനക്കാരുടെ സംഗമം (ഫോർച്യൂൺ 25) ആണ് ജൂബിലി വർഷത്തിലെ ആദ്യപരിപാടി. കേരളത്തിലും പുറത്തുമുള്ള കമ്പനിയുടെ മുഴുവൻ ജീവനക്കാരും വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജനുവരിRead More →