പലിശ കുറച്ച്‌ യൂറോപ്യൻ യൂണിയൻ

ഫ്രാങ്ക്ഫർട്ട്: സാമ്പത്തിക മേഖലയിലെ തളർച്ച മറികടക്കാൻ തുടർച്ചയായ നാലാം തവണയും യൂറോപ്യൻ സെൻട്രല്‍ ബാങ്ക്(യുസിബി) മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കായ യൂറോപ്യൻ സെൻട്രല്‍ ബാങ്ക് മുഖ്യ പലിശ നിരക്ക് നാല് ശതമാനമായാണ് കുറച്ചത്. ഈ വർഷം ഇതുവരെ പലിശ നിരക്കില്‍ ഒരു ശതമാനം കുറവാണുള്ളത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവും അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കാല്‍Read More →

ലോകത്തിലെ കരുത്തരായ സ്ത്രീകളിൽ ഇന്ത്യയിൽ നിന്ന് നിർമല സീതാരാമനും

ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ധനമന്ത്രി നിർമല സീതാരാമനും. കേന്ദ്രമന്ത്രി ഉൾപ്പടെ മൂന്ന് പേരാണ് ഇത്തവണ ഇന്ത്യയിൽ നിന്നും ഫോബ്‌സ് പട്ടികയിൽ സ്ഥാനം പിടിച്ചത്. ബിസിനസ്, എന്റർടൈയിൻമെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവർത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷിനി നാടാർ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റുRead More →

പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഒർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) വരിക്കാർക്ക് ജനുവരിമുതൽ പി.എഫ്. തുക എ.ടി.എം. വഴി നേരിട്ട് പിൻവലിക്കാം. ഇതിനായി പി.എഫ്. അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം. കാർഡുകൾ നൽകും. തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തൊഴിൽമന്ത്രാലയം ഐ.ടി. സംവിധാനങ്ങൾ നവീകരിക്കുകയാണെന്നും ജനുവരിയോടെ നിർണായക പുരോഗതിയുണ്ടാകുമെന്നും കേന്ദ്ര തൊഴിൽ സെക്രട്ടറി സുമിത ദവ്‌റ പറഞ്ഞു. ക്ലെയിമുകൾ വേഗം തീർപ്പാക്കാനും തൊഴിലാളികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്താനും സാമ്പത്തികസ്വാശ്രയത്വം വർധിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പി.എഫ്.Read More →

ന്യൂ ഇയര്‍ പ്ലാനുമായി റിലയൻസ് ജിയോ

2025ലെ പുതിയ ന്യൂ ഇയര്‍ വെല്‍കം പ്ലാനുമായി ജിയോ. 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. പ്ലാനിന് കീഴിൽ 500 ജിബി 4ജി ഡാറ്റ സൗജന്യമാണ്. പ്രതിദിനം 2.5 ജിബി ഡാറ്റ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും. ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഓഫര്‍ കാലാവധി. പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാം . ഈസ് മൈRead More →

റേഡിയോ പ്രക്ഷേപണത്തിൽ നാഴികക്കല്ലായേക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാർത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു. ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് സമ്പ്രദായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പങ്കാളികളെയും ഒരുമിച്ച്‌ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായിRead More →