ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇനി യുപിഐ ഉപയോഗിക്കാം

ഇന്ത്യൻ സന്ദർശകർക്ക് യു.എ.ഇയില്‍ ഇനി യുപിഐ സേവനം പ്രയോജനപ്പെടുത്താം. എൻ.പി.സി.ഐ ഇന്റർനാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും പശ്ചിമേഷ്യയിലെ പണമിടപാട് സ്ഥാപനമായ മാഗ്നതിയും തമ്മില്‍ ഇത് സംബന്ധിച്ച്‌ ധാരണയായി. യു.എ.ഇയിലുള്ള മാഗ്നതിയുടെ പി.ഒ.എസ് ടെല്‍മിനലുകളില്‍ ക്യു.ആർ കോഡ് ഉപയോഗിച്ച്‌ എളുപ്പത്തില്‍ ഷോപ്പിങ് സാധ്യമാകും. തുടക്കത്തില്‍ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് സേവനം ലഭിക്കുക. ഹോട്ടല്‍, യാത്ര, വിനോദം, സൂപ്പർമാർക്കറ്റ് തുടങ്ങിയ മേഖലകളിലേയ്ക്കും വൈകാതെ വ്യാപിപ്പിക്കും. ഓരോ വർഷവും യു.എ.ഇയിലെത്തുന്ന 1.2 കോടി ഇന്ത്യക്കാർക്ക്Read More →

സ്പെയ്ഡെക്‌സ് ദൗത്യം: സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്‌നത്തിലേക്ക് ആദ്യ കാല്‍വെപ്പുമായി ഇന്ത്യ

സങ്കീർണമായ സാങ്കേതികവിദ്യകള്‍ രൂപകല്പനചെയ്ത് പ്രാവർത്തികമാക്കാമെന്ന് ഇന്ത്യ തെളിയിച്ചിരിക്കുകയാണ് സ്പെയ്സ് ഡോക്കിങ്ങിലൂടെ. 2035-ഓടെ ബഹിരാകാശനിലയം സ്ഥാപിക്കാനും 2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുമുള്ള ദൗത്യങ്ങളില്‍ നിർണായകമാണ് ഡോക്കിങ് പരീക്ഷണം. ബഹിരാകാശത്ത് അഞ്ച് മൊഡ്യൂളുകള്‍ എത്തിച്ച്‌ കൂട്ടിയോജിപ്പിച്ചാണ് ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യത്തെ മൊഡ്യൂള്‍ 2028-ല്‍ വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ. ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍നിന്ന് സാംപിള്‍ കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ചന്ദ്രയാൻ-നാല് ദൗത്യത്തിലും ഡോക്കിങ് വിദ്യ ആവശ്യമായി വരും. രണ്ട് വ്യത്യസ്ത വിക്ഷേപണങ്ങളിലായി അഞ്ച് മൊഡ്യൂളുകള്‍ ഭ്രമണപഥത്തിലെത്തിക്കേണ്ടതുണ്ട്. ആദ്യത്തെ വിക്ഷേപണത്തില്‍Read More →

റബര്‍ ഉത്പാദനത്തിൽ കോട്ടയം ഒന്നാമത്

കോട്ടയം: കേരളത്തിലെ ആകെ റബര്‍ ഉത്പാദനത്തില്‍ 20.1 ശതമാനവുമായി കോട്ടയം ജില്ല ഒന്നാമത്. കോട്ടയത്തിന്‍റെ വാര്‍ഷിക ഉത്പാദനം 1.07 ലക്ഷം ടണ്‍. റബറില്‍നിന്ന് 1450 കോടി രൂപയുടെ വാര്‍ഷിക വരുമാനം ജില്ലയ്ക്കുണ്ട്. ഉത്പാദനത്തില്‍ 11.2 ശതമാനവുമായി രണ്ടാം സ്ഥാനം എറണാകുളത്തിന്. ഇവിടെ 59,500 ഹെക്ടറില്‍ റബറില്‍നിന്നുള്ള വരുമാനം 805 കോടി രൂപ. ഉത്പാദനത്തില്‍ 9.8 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് മൂന്നാം സ്ഥാനത്ത്. പത്തനംതിട്ടയില്‍ 52,200 ഹെക്ടറില്‍ റബര്‍ കൃഷിയുണ്ട്. വരുമാനംRead More →

കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് മികച്ച പ്രതികരണം

കൊച്ചി മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്ടിക് ബസ് സര്‍വ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയര്‍പോര്‍ട്ട്, കളമശേരി- മെഡിക്കല്‍ കോളജ്‌, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സര്‍വ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1,855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയര്‍ പോര്‍ട്ട് റൂട്ടില്‍ 1 ,345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യRead More →

വിപണി പിടിക്കാൻ ഹ്യുണ്ടായിയുടെ ക്രെറ്റ ഇവി

ഏറ്റവുമധികം വിൽപ്പനയുള്ള മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ച് ഹ്യുണ്ടായ്. ഹ്യുണ്ടായ് ഇന്ത്യയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലായാണ് ക്രെറ്റ ഇവി എത്തിയിരിക്കുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുൻപ് ക്രെറ്റ ഇവിയുടെ വിശദാംശങ്ങൾ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വെളിപ്പെടുത്തി. സാങ്കേതിക വിദ്യകളാൽ മികവ് പുലർ‌ത്തുന്ന ക്രെറ്റയുടെ ഇവി വേർഷനിൽ വെഹിക്കിൾ ടു ലോഡ് (V2L) എന്ന സാങ്കേതിക വിദ്യയിലൂടെ വാഹനത്തിനകത്തും പുറത്തും ബാഹ്യ ഉപകരണങ്ങൾ പവർ ചെയ്യാൻRead More →