ദക്ഷിണേന്ത്യയിലെ ചാർജിംഗ് ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനായി ഏഥർ

കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളിലൊന്നായ ഏഥർ എനർജി ലിമിറ്റഡ്, കേരളത്തിലെ ഒരു ചാർജ് പോയിന്‍റ് ഓപ്പറേറ്ററായ (സി.പി.ഒ.) ചാർജ്മോഡുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം എൽ.ഇ.സി.സി.എസ്. (ലൈറ്റ് ഇലക്ട്രിക് കമ്പൈൻഡ് ചാർജിംഗ് സിസ്റ്റം) കണക്റ്റർ ഉള്ള വൈദ്യുത വാഹന ഉടമകൾക്ക് കേരളത്തിലുടനീളമുള്ള 121 ചാർജിംഗ് സ്ഥലങ്ങളിലേക്ക് കൂടി പ്രാപ്യത നൽകുന്നു. 2018 ൽ ഇന്ത്യയിൽ ഇരുചക്ര വാഹന ഫാസ്റ്റ് ചാർജിംഗ് നെറ്റ്‌വർക്ക് സ്ഥാപിച്ച ആദ്യത്തെ ഇരുചക്ര വാഹനRead More →

കെഎസ്ഇ ലിമിറ്റഡ് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

കൊച്ചി: മുൻനിര കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്ഇ ലിമിറ്റഡ് 300 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. 2024-25 സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണു ലാഭവിഹിതം പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനി 21.42 കോടിയുടെ നികുതിയനന്തര ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ നികുതിയടച്ച ശേഷമുള്ള ലാഭം 1.15 കോടി രൂപയായിരുന്നു. അറ്റാദായത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ഓഹരി ഒന്നിന് 30 രൂപ വീതം ലാഭവിഹിതം വിതരണംRead More →

നൂറാം വാർഷികത്തിൽ യു-സ്‌ഫിയർ അവതരിപ്പിച്ച് ഊരാളുങ്കൽ സൊസൈറ്റി

5 വർഷത്തിനുള്ളിൽ 2,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യം യൂ- സ്ഫിയർ വഴി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയ ഘടകഭാഗങ്ങൾ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ യോജിപ്പിക്കുന്ന ഹൈടെക് പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണ സംരംഭമായ യു-സ്‌ഫിയറിന് തുടക്കം കുറിച്ചു. യുഎൽസിസിഎസ് 100-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. നൂതന മോഡുലാർ,Read More →

ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്തര്‍ കേബിള്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖല പ്രൊജക്റ്റുമായി മെറ്റ. ‘പ്രൊജക്ട് വാട്ടർവർത്ത്’ എന്നാണ് ഈ സമുദ്രാന്തര്‍ കേബിള്‍ ശ്യംഖലയുടെ പേര്. 50,000 കിലോമീറ്റർ നീളമുള്ള ഈ കേബിൾ ശൃംഖല ഭൂമിയുടെ ചുറ്റളവിനേക്കാൾ വലുതാണ്. ഈ പദ്ധതി ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ച് അഞ്ച് ഭൂഖണ്ഡങ്ങളിലൂടെ കടന്നുപോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യ-യുഎസ് സഹകരണത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം. 2039-ഓടെ ‘പ്രൊജക്ട് വാട്ടർവർത്ത്’ പൂർത്തിയാക്കാനാണ് മെറ്റയുടെ ആലോചന.Read More →

ഫാസ്ടാഗ്: പുതിയ നിയമങ്ങൾ പ്രാബല്യത്തിലായി

ഹൈവേയിലേക്ക് വാഹനവുമായി ഇറങ്ങും മുൻപ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ഇന്ത്യൻ ദേശീയപാത അതോറിറ്റിയുടെ ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന മാറ്റങ്ങളാണ് ഇന്നലെ മുതൽ (2025 ഫെബ്രുവരി 17) പ്രാബല്യത്തിലായിരിക്കുന്നത്. ടോൾ ഇടപാടിന്റെ പ്രോസസിങ് നടപടിയിലും തർക്കമുന്നയിക്കുന്ന ഇടപാടിന്റെ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടും ഉള്ള രണ്ട് മാറ്റങ്ങളാണ് ഇന്നലെ മുതൽ നടപ്പാക്കിയിരിക്കുന്നത്. തെറ്റുകുറ്റങ്ങളില്ലാതെ ടോൾ പിരിവ് വേഗത്തിലും എളുപ്പത്തിലുമാക്കുന്നതിനും തർക്കം വരുന്ന ടോൾRead More →