റബര്‍ കൃഷിയിലും ഉത്പാദനത്തിലും ത്രിപുരയുടെ കുതിപ്പ്
കോട്ടയം: റബര്‍ കൃഷിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുന്നേറ്റം തുടരുമ്പോള്‍ ത്രിപുര വ്യാപനത്തിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ റബറുള്ള കേരളത്തില്‍ ആവര്‍ത്തന കൃഷിയില്‍ കാര്യമായ പുരോഗതിയില്ല. ഉത്പാദനത്തില്‍ നേരിയ കുറവാണുണ്ടായത്. അതേസമയം ത്രിപുരയില്‍ മൂന്നിരട്ടിയാണ് കൃഷിവ്യാപനം. ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാത്തതും വിലയില്‍ സ്ഥിരതയില്ലാത്തതുമാണ് കേരളത്തിലെ കര്‍ഷകരുടെ പ്രധാന പരിമിതി. കേരളത്തിനു പുറമേ തമിഴ്നാട്ടിലും റബര്‍ കൃഷി പിന്നോട്ടടിക്കുകയാണ്. 2013-14ല്‍ സംസ്ഥാനത്ത് 5,48,225 ഹെക്ടറിലുണ്ടായിരുന്ന റബര്‍ 2023-24ല്‍Read More →





