പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് ഉയർത്തുന്നത് മാത്രം പരിഹാരമാവില്ല -ധനമന്ത്രി

ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് കേന്ദ്രസർക്കാർ നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അതേസമയം, പലിശ നിരക്ക് ഉയർത്തുന്നത് മാത്രമല്ല പണപ്പെരുപ്പം തടയാനുള്ള പോംവഴിയെന്നും ധനമന്ത്രി വ്യക്തമാക്കി. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി നടത്തിയ പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്കിനെ മാത്രം ആശ്രയിക്കുന്നത് പൂർണമായ പരിഹാരം നൽകില്ല. ഇതിനൊപ്പം വിതരണരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാതെ പണപ്പെരുപ്പം നിയന്ത്രിക്കാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത് മനസിൽവെച്ചാവണം കേന്ദ്രബാങ്കുകൾ പ്രവർത്തിക്കേണ്ടത്.Read More →

ജി​ദ്ദ: വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ വ​ഴി എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ൽ​ക്കാ​ൻ സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം​​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ലി​ക്വി​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് അ​നു​മ​തി. പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വാ​ത​ക വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​വും എ​ളു​പ്പ​വു​മാ​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​തോ​ടൊ​പ്പം ലി​ക്വി​ഡ് പെ​ട്രോ​ളി​യം വാ​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കു​ത്ത​ക നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്. സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ന​വീ​ക​രി​ക്കു​ക,Read More →

ഇന്ത്യ മികച്ച വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് സമ്പദ്വ്യവസ്ഥകളില്‍, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും ഉയര്‍ന്നതാണെന്ന് ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ പറഞ്ഞു. ഇത് ഇന്ത്യയെ ഭാവിയിലെ ഏറ്റവും വലിയ വികസന കേന്ദ്രമാക്കി മാറ്റുന്നു. നിരവധി അവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ‘ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്.ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യവുമാണ്. ഏത് അളവുകോല് വച്ച് നോക്കിയാലും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും മികച്ചതാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനിRead More →

ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഖാരിഫ്‌ സീസണില്‍ 521.27 ലക്ഷം ടണ്‍ നെല്ല് വാങ്ങും. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയ 496 ലക്ഷം ടണ്‍ നെല്ലിനേക്കാള്‍ കൂടുതലാണ്.ഖാരിഫ്‌ സീസണില്‍ നെല്ല് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നിന്നാണ് സംഭരണം. 122 ലക്ഷം ടണ്‍ നെല്ല് പഞ്ചാബില്‍ നിന്നും, 61 ലക്ഷം ടണ്‍ നെല്ല് ഛത്തീസ്ഗഢില്‍ നിന്നും, 50 ലക്ഷം ടണ്‍ നെല്ല് തെലങ്കാനയില്‍ നിന്നും, 44.28 ലക്ഷം ടണ്‍ നെല്ല് ഒഡീഷയില്‍Read More →

എഐ ടാലന്റ്: ടോപ്പ് ഫൈവ് രാഷ്ട്രങ്ങളില്‍ ഇന്ത്യയും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോം ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ടനുസരിച്ച്,  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (AI) നൈപുണ്യമുള്ള ഇന്ത്യക്കാരുടെ എണ്ണം 2016 ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 മടങ്ങ് വര്‍ധിച്ചു.ജൂണ്‍ 2023 ലെ കണക്കാണിത്. റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പ്രകാരം, ഇന്ത്യ എഐ ടാലന്റ് ടോപ്പ് 5 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സിംഗപ്പൂര്‍, ഫിന്‍ലാന്‍ഡ്, ഐറിഷ് റിപ്പബ്ലിക്, കാനഡ എന്നിവയാണ് ലിസ്റ്റിലെ മറ്റ് രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ തൊഴില്‍ സേന എഐ പ്രാധാന്യം മനസ്സിലാക്കിയതായി  ലിങ്ക്ഡ്ഇന്‍ ഇന്ത്യ മാനേജര്‍Read More →