സബാംഗ് തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം: ഇന്ത്യ – ഇന്തോനേഷ്യ ചർച്ച നവംബറിൽ ആരംഭിക്കും
ദ്വീപസമൂഹത്തിലെ ആഷെ പ്രവിശ്യയിലെ സബാംഗ് തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ അന്തിമമാക്കുന്നതിന് നവംബർ 20-24 വരെ ഇന്ത്യയിലേയും ഇന്തോനേഷ്യയിലേയും സർക്കാരുകൾ ഒന്നിലധികം ഉന്നതതല യോഗങ്ങൾ നടത്തുമെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ സമുദ്രകാര്യ-നിക്ഷേപ മന്ത്രി ലുഹുത് ബിൻസർ പണ്ട്ജൈതൻ, ഗതാഗത മന്ത്രി ബുഡി കാര്യ സുമാദി എന്നിവരുൾപ്പെടെയുള്ള ഒരു പ്രതിനിധി സംഘം ഇന്ത്യയിലെത്തി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖത്തിന്റെ വികസനംRead More →




