പ്രാദേശിക ഈത്തപ്പഴങ്ങൾ വിപണിയിലേക്ക്
ദോഹ: പ്രാദേശിക ഈത്തപ്പഴം പാകമായി സെൻട്രൽ മാർക്കറ്റിലെ വിപണികളിലെത്തിത്തുടങ്ങി. ഏറെ ജനപ്രിയമായ ഖലാസ് ഈത്തപ്പഴത്തിന് കിലോ 70 റിയാലാണ് നിലവിലെ നിരക്ക്. ഷീഷി കിലോ 45 റിയാലും ഗുർറ കിലോ 40 റിയാലും നഗൽ കിലോ 15 റിയാലുമാണ് സെൻട്രൽ മാർക്കറ്റിലെ വില. ഒമാനിൽ ഈത്തപ്പഴ വിളവെടുപ്പ് സമയമായതിനാൽ അവിടെനിന്നുള്ള വിവിധ ഇനം ഈത്തപ്പഴവും വിപണിയിലെത്തിയിട്ടുണ്ട്. ഖലാസ് 40 റിയാലിനും അൽ ഖനീസി 30 റിയാലിനുമാണ് വിൽക്കുന്നത്. ഖത്തരി ഫാമുകളിൽനിന്നുള്ളRead More →


