വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതുക്കിയ വില 1,655 രൂപയാണ്. ഡൽഹിയിൽ വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില 1,764.50 രൂപയാകും (പഴയ വില 1,795). മുംബൈ-1,717.50 (പഴയ വില 1,749). ചെന്നൈ-1,930 (പഴയ വില 1,960.50). കൊൽക്കത്ത -1,879 (പഴയ വില 1,911). പ്രാദേശിക നികുതിയുടെ അടിസ്ഥാനത്തിൽRead More →

പുതിയ കേന്ദ്ര സർക്കാറിന്റെ ആദ്യ ബജറ്റ് ജൂലൈ 23നോ 24നോ അവതരിപ്പിക്കും എന്നാണ് സൂചന. ഫെബ്രുവരിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. അതിപ്രധാന പ്രഖ്യാപനങ്ങളോ വലിയ വിഹിതം നീക്കിവെക്കലോ ഇതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓഹരി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയുമില്ല. എന്നാൽ, ഇനി വരാനിരിക്കുന്നത് സമ്പൂർണ ബജറ്റാണ്. ഓഹരി വിപണിയുടെ വീക്ഷണകോണിലൂടെ ബജറ്റിനെ സമീപിക്കുമ്പോൾ വിവിധ കാര്യങ്ങൾ പരിഗണി​ക്കാനുണ്ട്. കഴിഞ്ഞ സർക്കാറിന്റെ തുടർച്ചതന്നെയാണെങ്കിലും വേറിട്ട സമീപനത്തിന് സർക്കാറിനെ നിർബന്ധിതരാക്കുന്ന രാഷ്ട്രീയ സാഹചര്യംRead More →

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഒരുങ്ങാം

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പണം സമ്പാദിക്കാൻ പല വഴികളുണ്ട്. ശമ്പളം, ഒറ്റക്കോ പാർട്ണർഷി​പ്പിലോ കമ്പനി രൂപവത്കരിച്ചോയുള്ള ബിസിനസ് വരുമാനം, ഫ്രീലാൻസായി പ്രവർത്തിച്ചുള്ള വരുമാനം, വാടക, ഓഹരി വ്യാപാരം, ബാങ്ക് പലിശ തുടങ്ങി വരുമാനമുണ്ടാക്കാൻ എണ്ണിയാലൊടുങ്ങാത്ത വഴികളുണ്ട്. ഇങ്ങനെ കിട്ടുന്ന മുഴുവൻ തുകയും ആദായനികുതി നിയമമനുസരിച്ച് ഒരാളുടെ വരുമാനമായി കണക്കാക്കുന്നില്ല. ഓരോ വഴിക്ക് കിട്ടുന്ന തുകയിൽനിന്ന് അതുമായി ബന്ധപ്പെട്ട ചെലവുകൾ കഴിച്ച് ബാക്കിവരുന്നത് മാത്രമാണ് വരുമാനമായി കണക്കാക്കുന്നത്. അങ്ങനെയുള്ള വാർഷിക വരുമാനം ഒരുRead More →

കനത്ത മഴയിൽ സംസ്ഥാനത്ത്‌ റബർ വെട്ട്‌ പൂർണമായി സ്‌തംഭിച്ചത്‌ കർക്കടകത്തിന്‌ മുന്നേ പുതിയ ഷീറ്റ്‌ വിൽപനയക്ക്‌ എത്താനുള്ള സാധ്യതകൾക്ക്‌ മങ്ങലേൽപിക്കും. പ്രതികൂല കാലാവസ്ഥയിൽ നാല്‌ മാസമായി റബർ ഉൽപാദന മേഖല മ്ലാനതയിലാണ്‌. പുതിയ ചരക്ക്‌ വരവിന്‌ കാലതാമസം നേരിടുമെന്ന്‌ വ്യക്തമായത്‌ വ്യവസായികളെ സമ്മർദത്തിലാക്കി. ആഭ്യന്തര വില ഉയർത്തിയിട്ടും ആവശ്യാനുസരണം ഷീറ്റും ലാറ്റക്‌സും കണ്ടെത്താൻ ടയർ നിർമാതാക്കൾക്കായില്ല. കാലവർഷത്തിന്റെ തുടക്കം റബർ ടാപ്പിങ്ങിന്‌ അനുകൂല സാഹചര്യം ഒരുക്കുമെന്ന്‌ നേരത്തേ തോട്ടം മേഖലRead More →

ന്യൂ​യോ​ർ​ക്ക്: ശ​ത​കോ​ടീ​ശ്വ​ര​നും ഓ​ഹ​രി വി​പ​ണി വി​ദ​ഗ്ധ​നും നി​ക്ഷേ​പ​ക​നു​മാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ വാ​ര​ൻ ബ​ഫ​റ്റ്. 93 വ​യ​സ്സു​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്. മ​ര​ണ​ശേ​ഷം സ്വ​ത്തു​ക്ക​ൾ ആ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് പു​തി​യ ഉ​ത്ത​രം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ബ​ഫ​റ്റ്. നേ​ര​ത്തേ ത​യാ​റാ​ക്കി​യ വി​ൽ​പ​ത്ര​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ പ​ത്ര​​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ അ​ദ്ദേ​ഹം വി​ൽ​പ​ത്രം തി​രു​ത്തി​യി​ട്ടു​ണ്ട്. മ​ര​ണ​ശേ​ഷം മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​നാ​യ ബി​ൽ ഗേ​റ്റ്സി​ന്റെ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ബി​ൽ ആ​ൻ​ഡ്Read More →