സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങൾ നിർബന്ധം

ഡൽഹി : അടുക്കള സുരക്ഷ, ഗുണമേന്മ, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിനായുള്ള സുപ്രധാന നീക്കത്തിൽ, സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റ്  നിർബന്ധിതമാക്കിയിട്ടുണ്ട്. 2024 മാർച്ച് 14-ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിൻ്റെ വ്യവസായ -ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) പുറത്തിറക്കിയ ഗുണ മേന്മാ നിയന്ത്രണ ഉത്തരവ് അനുസരിച്ച്, അത്തരം പാത്രങ്ങൾക്ക് ഐഎസ്ഐ മാർക്ക് നിർബന്ധമാക്കി എല്ലാ അടുക്കള പാത്രങ്ങളും ഗുണനിലവാര-Read More →

മ​നാ​മ: ബി.​എ​ഫ്‌.​സി ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ലി​ൽ ഗ്രാ​ൻ​ഡ് പ്രൈ​സ് നേ​ടി​യ​യാ​ളെ പ്ര​ഖ്യാ​പി​ച്ചു. അ​ലി ഇ​ദ്രീ​സ് ഷേ​ർ മു​ഹ​മ്മ​ദ് ഖം​ബീ​ർ ഇ​ബ്രാ​ഹീ​മി​നാ​ണ് ഗ്രാ​ൻ​ഡ് പ്രൈ​സ്. അ​ര​ക്കി​ലോ ഗോ​ൾ​ഡ് ബാ​റാ​ണ് സ​മ്മാ​നം. ബി.​എ​ഫ്‌.​സി സി.​ഇ.​ഒ ദീ​പ​ക് നാ​യ​ർ വി​ജ​യി​ക്ക് സ​മ്മാ​നം ന​ൽ​കി. ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഭാ​വി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശ​ക​ര​മാ​യ ഓ​ഫ​റു​ക​ളു​ണ്ടാ​കു​മെ​ന്നും ബി.​എ​ഫ്‌.​സി അ​റി​യി​ച്ചു.Read More →

രണ്ട് മാസത്തിനിടെ കൊച്ചിയിൽനിന്ന് സൈബർ തട്ടിപ്പുകാർ തട്ടിയത് 25 കോടി

കൊച്ചി: സൈബർ സാമ്പത്തിക തട്ടിപ്പിലൂടെ രണ്ട് മാസത്തിനിടെ കൊച്ചി സിറ്റി പരിധിയിൽ നിന്ന് തട്ടിയെടുത്തത് 25 കോടി രൂപ! തട്ടിപ്പിനിരയായവരെല്ലാം അഭ്യസ്തവിദ്യരാണ്. ജൂണിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ മാത്രം നഷ്ടമായത് 20 കോടിയിലധികം രൂപയാണ്. ഈ നാലു കേസുകളുടെ അന്വേഷണത്തിനു മാത്രമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 400-ലധികം സൈബർ തട്ടിപ്പ് കേസുകളാണ് ജനുവരി മുതൽ ജൂൺ വരെ കൊച്ചിRead More →

എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ ജൂലൈ 13ന് തടസ്സപ്പെടും

ജൂലൈ 13ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക. സിസ്റ്റം നവീകരിക്കുന്നതിന്റെ ഭാഗമായാണിത്. ബാങ്കിന്റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി. നവീകരണ കാലയളവിൽ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ എന്നി ലഭ്യമാകില്ലെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ,ഐഎംപിഎസ്, നെഫ്റ്റ്, ആർടിജിഎസ്, എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട്-ടു-അക്കൗണ്ട് ഓൺലൈൻ ട്രാൻസ്ഫർ, ബ്രാഞ്ച്Read More →

വികസ്വര രാജ്യങ്ങള്‍ക്ക് നിര്‍മിതബുദ്ധിയുടെ പ്രയോജനം ഉറപ്പാക്കാന്‍ യുഎന്‍ പ്രമേയം

ന്യൂയോർക്ക്: വികസ്വരരാജ്യങ്ങൾക്കും നിർമിതബുദ്ധിയുടെ (എ.ഐ.) പ്രയോജനം ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര പൊതുസഭ അംഗീകരിച്ചു. നിർമിതബുദ്ധിയുടെ ഗുണഭോക്താക്കളാകുന്ന കാര്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളും വികസിതരാജ്യങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കപ്പെടണമെന്നും അതിനായി വികസിതരാജ്യങ്ങൾ ശ്രമിക്കണമെന്നും ആവശ്യപ്പടുന്നതാണ് പ്രമേയം. 123 രാജ്യങ്ങളുടെ പിന്തുണയോടെ ചൈന അവതരിപ്പിച്ച പ്രമേയത്തെ യു.എസും പിന്തുണച്ചു. എ.ഐ.യുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസുമായി സഹകരിച്ചുപോകാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് യു.എന്നിലെ ചൈനീസ് സ്ഥാനപതി ഫു കോങ് പറഞ്ഞു. എന്നാൽ, ചൈനയിലെ എ.ഐ.Read More →