ചരക്കു നീക്കത്തിനുള്ള ഫീസ് കുത്തനെ കുറച്ച് വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ചരക്ക് ഇറക്കാനും കപ്പല്‍ അടുപ്പിക്കാനുമുള്ള നിരക്ക് നിര്‍ണയിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കൊളംബോ, വല്ലാര്‍പ്പാടം തുറമുഖങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് ഫീസ് നിശ്ചയിച്ചുള്ള അറിയിപ്പ് എത്തുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി കൂടുതല്‍ കപ്പലുകളെ വിഴിഞ്ഞത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തുറമുഖ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് (എ.വി.പി.പി.എല്‍) നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.നിലവില്‍ ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പ്‌മെന്റ് നീക്കത്തിന്റെ സിംഹഭാഗവും കൊളംബോ, ദുബായ്, സിംഗപ്പൂര്‍ തുറമുഖങ്ങളെRead More →

ന്യൂഡൽഹി: പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ യു.എസിനൊപ്പമെത്തണമെങ്കിൽ 75 വർഷം കഴിഞ്ഞാലും സാധിക്കില്ലെന്ന് ലോകബാങ്ക്. 75 വർഷം കഴിഞ്ഞാലും സാമ്പത്തിക വർഷത്തിലെ ഒരു പാദത്തിൽ യു.എസിലുണ്ടാവുന്ന പ്രതിശീർഷ വരുമാനം മാത്രമേ ഇന്ത്യയിലുണ്ടാവുവെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയുൾപ്പടെ 100 രാജ്യങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തിയാണ് ലോകബാങ്ക് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാൽ, 10 വർഷം കൊണ്ട് തന്നെ പ്രതിശീർഷ വരുമാനത്തിൽ ചൈന യു.എസിനൊപ്പമെത്തുമെന്നും ലോകബാങ്ക് പറയുന്നു. ഇന്തോനേഷ്യക്ക് 70 വർഷം വേണ്ടി വരും യു.എസിനൊപ്പമെത്താൻ.Read More →

കമാര്‍ ഫിലിം ഫാക്ടറിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്തിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

താരനിശ 2024 ഓഗസ്റ്റ് 3-ന് ഹൈദരാബാദിലെ ജെആര്‍സി കണ്‍വെന്‍ല്‍ന്‍സ് ആന്‍ഡ് ട്രെയ്ഡ് ഫെയര്‍സ് ഹൈദരാബാദില്‍ മമ്മൂട്ടി ഉള്‍പ്പെടെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡയിലെ പ്രമുഖര്‍ നോമിനേഷന്‍ പട്ടികയില്‍ കൊച്ചി: കമാര്‍ ഫിലിം ഫാക്ടറിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൌത്ത് 2024-നുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ സിനിമയിലെ അതുല്യപ്രതിഭകളെ ആദരിക്കുകയാണ് ചടങ്ങിന്റെ ലക്ഷ്യം. ബംഗളൂരുവില്‍ നടന്ന പ്രഖ്യാപനച്ചടങ്ങില്‍ അഭിനേതാക്കളായ മാളവിക മോഹനന്‍, രുക്മിണിRead More →

മുംബൈ: വാൾസ്ട്രീറ്റ് ഉൾപ്പടെ ആഗോള വിപണികളിലെ വിൽപന സമ്മർദത്തിൽ വീണ് ഇന്ത്യൻ ഓഹരി വിപണികളും. യു.എസിലെ വളർച്ചാനിരക്കിൽ ഉൾപ്പടെആശങ്ക ഉടലെടുത്തതോടെയാണ് ഓഹരി വിപണിയിൽ വിൽപന സമ്മർദം ശക്തമായത്. ഇന്ത്യൻ വിപണികളിൽ ബാങ്കിങ്, ഓട്ടോ, ഐ.ടി, എനർജി തുടങ്ങിയ ​സെക്ടറുകളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബോംബെ സൂചിക സെൻസെക്സിൽ 814 പോയിന്റ് നഷ്ടത്തോടെ 81,026ലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റിയിൽ 248 പോയിന്റ് നഷ്ടത്തോടെ 24,728 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കമ്പനികളുടെ വിപണിമൂല്യത്തിൽRead More →

ബജാജ് ഓട്ടോയുടെ വില്‍പ്പനയില്‍ 11 ശതമാനം വളര്‍ച്ച

കയറ്റുമതി ഉള്‍പ്പെടെ മൊത്തം വാഹന മൊത്തവ്യാപാരത്തില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ച ജൂലൈയില്‍ 3,54,169 യൂണിറ്റായി ബജാജ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്തു. പൂനെ ആസ്ഥാനമായുള്ള വാഹന നിര്‍മ്മാതാവ് 2023 ജൂലൈയില്‍ 3,19,747 ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു. മൊത്തം ആഭ്യന്തര വില്‍പ്പന (വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ) കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 1,79,263 യൂണിറ്റുകളെ അപേക്ഷിച്ച് 18 ശതമാനം ഉയര്‍ന്ന് 2,10,997 യൂണിറ്റിലെത്തി.Read More →