സ്വിഗ്ഗി യുപിഐ സേവനം ആരംഭിച്ചു

സൊമാറ്റോയ്ക്ക് പിന്നാലെ ഓൺലൈൺ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും യുപിഐ സേവനം ആരംഭിച്ചു. പേയ്‌മെന്റുകൾക്കായി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് തങ്ങളും യുപിഐ സേവനം ആരംഭിച്ചതെന്ന് സ്വിഗ്ഗി വ്യക്തമാക്കി. സ്വിഗ്ഗിയുടെ യുപിഐ സേവനം സൊമാറ്റോയിൽ നിന്ന് വ്യത്യസ്തമാണ്. സോമാറ്റോയുടെ യുപിഐ സേവനം മറ്റ് പേയ്‌മെന്റ് ആപ്പുകളെപ്പോലെയാണ്. അതേസമയം യുപിഐ പ്ലഗിൻ വഴിയാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചിരിക്കുന്നത്. യെസ് ബാങ്കിന്റേയും ജസ്പേയുടെയും പങ്കാളിത്തത്തോടെയാണ് കമ്പനി ഈ സേവനം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞRead More →

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ആറ് മാസത്തിനിടെ കുതിച്ചത് 316 ശതമാനം

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡ് ആറ് മാസത്തിനിടെ നിക്ഷേപകർക്ക് സമ്മാനിച്ചത് 316 ശതമാനം നേട്ടം. വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില 7.5 ശതമാനം ഉയർന്ന് 2,924 എന്ന പുതിയ ഉയരത്തിലെത്തുകയും ചെയ്തു. 80,000 എന്ന റെക്കോഡ് ഉയരം പിന്നിട്ട് സെൻസെക്സ് തിരുത്തൽ നേരിട്ട സമയത്തായിരുന്നു മുന്നേറ്റം. മുൻ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായം 61 ശതമാനം വർധിച്ച് 4140.63 കോടി രൂപയിലെത്തി. നികുതി കഴിച്ചുള്ളRead More →

സംസ്ഥാനത്ത്‌ റബർ ഉൽപാദനം കുറഞ്ഞത്‌ ടയർ ഉൽപാദകരെ ആശങ്കയിലാക്കി. കാലവർഷം ആദ്യ മാസം പിന്നിടുമ്പോൾ കേരളത്തിൽ ടാപ്പിങ്‌ ദിനങ്ങൾ വിരലിൽ എണ്ണാവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത്‌ വ്യവസായികളെ പ്രതിസന്ധിയിലാക്കും. നിരക്ക്‌ ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ അവസാന തന്ത്രവും പാളിയതോടെ പല കമ്പനികളും ഉൽപാദനം കുറച്ച​ു. മികച്ചയിനം ഷീറ്റ്‌ വില കിലോ 207 രൂപ വരെ ഉയർത്തിയിട്ടും കാർഷിക മേഖലയിൽ നിന്ന് വരവ്‌ നാമമാത്രം. ഫെബ്രുവരി മുതൽ പകൽ താപനില ഉയർന്നതിനൊപ്പംRead More →

കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്‍യാർഡ്

കൊച്ചി: ഓഹരി വിപണിയിൽ ഒരു പടക്കപ്പലി​ന്റെ കരുത്തോടെ കുതിക്കുകയാണ് കൊച്ചിൻ ഷിപ്‍യാർഡ്. പുതിയ നേട്ടങ്ങളും കൈവരിച്ചാണ് ഈ ജൈത്രയാത്ര. എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി, കേരളം ആസ്ഥാനമായ കമ്പനികളിൽ ഏറ്റവും വിപണിമൂല്യമുള്ളത് എന്ന പദവിയും സ്വന്തമാക്കി. മുത്തൂറ്റ് ഫിനാൻസിനെയാണ് പിന്തള്ളിയത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 74,592.61 കോടി രൂപയാണ് കമ്പയുടെ വിപണി മൂല്യം. എൻ.എസ്.ഇയിൽ ഓഹരി വില 2825.05 രൂപയും. വ്യാപാരത്തി​​ന്റെ ഒരു ഘട്ടത്തിൽ 2924 രൂപRead More →

ഒക്ടോബർ മുതൽ ഓഹരി വാങ്ങലിന് ചെലവേറിയേക്കും

ഓഹരി വാങ്ങുന്നതിന് ബ്രോക്കറേജ് ഇനത്തിൽ നൽകിവരുന്ന നിരക്ക് വർധനക്ക് കളമൊരുങ്ങി. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സർക്കാർ ഏജൻസിയായ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങളാണ് ഇതിന് കാരണം. ഇത് വ്യക്തമായി മനസ്സിലാകണമെങ്കിൽ ഓഹരി വിപണിയുടെ പ്രവർത്തന രീതി സംബന്ധിച്ചും ബ്രോക്കറേജ് സംബന്ധിച്ചും ധാരണയുണ്ടാകണം. സ്റ്റോക്ക് ബ്രോക്കർ, ഡെപോസിറ്ററി പാർട്ടിസിപ്പന്റ്സ്, എക്സ്ചേഞ്ച് എന്നിവയാണ് ഓഹരി ഇടപാടിൽ പങ്കാളിയായിട്ടുള്ളത്. നാം ഓഹരിRead More →