യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി റാം ബുക്‌സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു. ഐ.ടി.എൽ. കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1959-ലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ചു. ദുബായിലെ ഇന്ത്യൻ വ്യവസായികളുടെRead More →

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ്: പരിരക്ഷ ബജറ്റിൽ 10 ലക്ഷം രൂപയാക്കിയേക്കും

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഇൻഷുറൻസ് പരിരക്ഷ പ്രതിവർഷം 10 ലക്ഷം രൂപയായി ഉയർത്തുന്നത് കേന്ദ്രത്തിന്റെ പരിഗണയിൽ. 70 വയസ്സ്‌ കഴിഞ്ഞവരെ സൗജന്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള തീരുമാനത്തിനൊപ്പമാണ് പുതിയ പരിഷ്കാരവും പരിഗണിക്കുന്നത്. പരിരക്ഷാത്തുക നിലവിലെ അഞ്ചുലക്ഷം രൂപയിൽനിന്ന് ഇരട്ടിയാക്കുകയാണെങ്കിൽ ദേശീയ ആരോഗ്യ അതോറിറ്റിയുടെ കണക്കുപ്രകാരം പ്രതിവർഷം 12,076 കോടി രൂപയുടെ അധികച്ചെലവ് കേന്ദ്രത്തിനുണ്ടാകും. ജൂലായ് 23-ലെ കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. നിതി ആയോഗിന്റെ 2021 ഒക്ടോബറിലെ റിപ്പോർട്ട്Read More →

വാഹന ഉല്‍പ്പാദനത്തിന്റെ 35% റെയില്‍ വഴി അയക്കാന്‍ മാരുതി സുസുക്കി

അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ ഫാക്ടറികളിലുടനീളം ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങളുടെ 35 ശതമാനവും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗപ്പെടുത്താന്‍ മാരുതി സുസുക്കി ഇന്ത്യ. 2014-15 ലെ 5 ശതമാനത്തില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ വഴിയുള്ള വാഹന വിതരണത്തിന്റെ വിഹിതം 21.5 ശതമാനമായി ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ റെയില്‍വേ വഴിയുള്ള വാഹന നീക്കം 2014-15ല്‍ 65,700 യൂണിറ്റുകളില്‍ നിന്ന് 2023-24ല്‍ 4,47,750 യൂണിറ്റുകളായി ഉയര്‍ന്നു.Read More →

ഇന്ത്യയുടെ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്

മെയ് മാസത്തില്‍ ഇന്ത്യയുടെ തേയില ഉല്‍പ്പാദനം ഒരു വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിലധികം ഇടിഞ്ഞ് 90.92 ദശലക്ഷം കിലോഗ്രാം ആയി കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. അമിത ചൂടും ചെറിയ മഴയും മൂലം ഉല്‍പ്പാദനം കുറഞ്ഞതെന്ന് ടീ ബോര്‍ഡ് പറഞ്ഞു. രാജ്യത്തിന്റെ ഉല്‍പ്പാദനത്തിന്റെ പകുതിയിലേറെ വരുന്ന ആസാമിലെ ഉല്‍പ്പാദനം 26 ശതമാനത്തിലേറെ ഇടിഞ്ഞ് 49.84 ദശലക്ഷം കിലോഗ്രാമിലെത്തി. സിടിസി ഗ്രേഡ് ചായയുടെ കയറ്റുമതി പ്രധാനമായും ഈജിപ്തിലേക്കും യുണൈറ്റഡ്Read More →

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയരും

ന്യൂഡൽഹി: ഡിഎയും മറ്റ് അലവൻസുകളും വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നേട്ടമാകും. സർക്കാർ ജീവനക്കാരുടെ അലവൻസുകളിൽ വർധന. 13- ഓളം കേന്ദ്ര ഗവൺമെൻ്റ് അലവൻസുകളിൽ 25 ശതമാനമാണ് വർധന പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത അടുത്തിടെ നാലു ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതൽ ആണ് ഇതിന് പ്രാബല്യം. കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് നാലു ശതമാനമാണ് ഡിയർനസ് റിലീഫ് വർധിപ്പിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാനRead More →