ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരും

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക. പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു. ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനല്‍കിയ ഭൂമിയില്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി. ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിര്‍മ്മാണത്തിലേക്ക് കടക്കും. നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായത്. 6700 രൂപയായാണ് വില വർധിച്ചത്. പവന് 520 രൂപ കൂടി 53,600 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. യു.എസിന്റെ ഇക്കണോമിക് ഡാറ്റ പ്രകാരം സെപ്റ്റംബറിൽ തന്നെ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് കരുത്തായത്. സെപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കാൻ 74 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇതേതുടർന്ന് സ്​പോട്ട് ഗോൾഡിന്റെ വിലRead More →

‘സുനിദ്ര മാട്രസ്സ്’ രജതജൂബിലി നിറവിൽ

പുതിയ ആഢംബര മെത്ത ‘സിൽക്കി’ പുറത്തിറക്കി നാടെങ്ങും നിദ്രാഘോഷം എന്ന കൺസ്യൂമർ ഓഫറും കൊച്ചി: മാട്രസ് വ്യവസായ രംഗത്തെ കേരളത്തിൻ്റെ തനത് ബ്രാൻഡായ സുനിദ്ര 25-ാം വർഷത്തിലേക്ക് കടക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി പുതിയ പ്രിമിയം മോഡൽ സിൽക്കി പുറത്തിറക്കി. ഓണത്തിന് ഉപഭോക്താക്കൾക്ക് വേണ്ടി ‘നാടെങ്ങും നിദ്രാഘോഷം’ എന്ന കൺസ്യൂമർ ഓഫറും അവതരിപ്പിച്ചു. 1999- ലാണ് ഈസ്റ്റേൺ മാട്രസസ് പ്രൈവറ്റ് ലിമിറ്റഡ് ‘സുനിദ്ര’ എന്ന ബ്രാൻഡിൽ മെത്തകൾ നിർമിക്കാൻ ആരംഭിച്ചത്. കഴിഞ്ഞRead More →

ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു; നിക്ഷേപക സമ്പത്തിൽ 2.1 ലക്ഷം കോടിയുടെ കുതിപ്പ്

മുംബൈ: ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570 പോയിന്‍റിലധികം (0.7%) കുതിച്ച് സെൻസെക്സ് ഈ നാഴികക്കല്ല് മറികടക്കുകയായിരുന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 605 പോയിന്‍റ് നേട്ടവുമായി 80,040ലാണ് സെൻസെക്സുള്ളത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുത്തൻ ഉയരം തൊട്ടു. 174 പോയിന്‍റ് (0.72%) കുതിച്ച് 24,298ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ കാഴ്ചവയ്ക്കുന്ന മുന്നേറ്റമാണ്Read More →

റിലയന്‍സിന്റെ വിപണിമൂല്യം 10,000 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ വര്‍ധനയുണ്ടാകുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടെ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ഓഹരിയുടമകള്‍ക്ക്‌ രണ്ട്‌-മൂന്ന്‌ മടങ്ങ്‌ നേട്ടം നല്‍കി. ഓരോ പതിറ്റാണ്ടിലും വിപണിമൂല്യത്തില്‍ 6000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി. 3540 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗാണ്‌ ഈ ഓഹരിക്ക്‌Read More →