അടൽ പെൻഷനിൽ  1.19 കോടി വരിക്കാർ പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം

ന്യൂഡൽഹി: 2022-23ൽ സാമൂഹ്യമേഖലാ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ 1.19 കോടിയിലധികം പുതിയ വരിക്കാർ എൻറോൾ ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു, വാർഷികാടിസ്ഥാനത്തിൽ ഇത് ഏകദേശം 20 ശതമാനം വളർച്ചയാണ്. 2021-22ൽ അടൽ പെൻഷൻ യോജനയിൽ (APY) തൊണ്ണൂറ്റി ഒമ്പത് ലക്ഷം വരിക്കാർ ചേർന്നു. അടൽ പെൻഷൻ യോജന പ്രകാരമുള്ള മൊത്തം എൻറോൾമെന്റ് 2023 മാർച്ച് 31 വരെ 5.20 കോടി കവിഞ്ഞതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി മാനേജ്‌മെന്റിന് കീഴിലുള്ളRead More →

ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ; കരടുരൂപം ഉടൻ

ന്യൂഡൽഹി: നിലവിലെ ഐടി നിയമത്തിനു പകരമായി കൊണ്ടുവരുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ രണ്ടാംഘട്ട നടപടികളിലേക്ക് കേന്ദ്രസർക്കാർ. മേയ് 3ന് ഡൽഹിയിൽ രണ്ടാമത്തെ കൂടിയാലോചനാ യോഗം നടത്തുമെന്നാണ് വിവരം. തുടർന്ന് വൈകാതെ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയേക്കും. 2000ലെ ഐടി നിയമമാണ് നിലവിലുള്ളത്. 22 വർഷം പഴക്കമുള്ള നിയമം ഇന്റർനെറ്റിന്റെ പുതിയകാല വെല്ലുവിളികളെ നേരിടാൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ ബിൽ. സമൂഹമാധ്യമ കമ്പനികൾ അവരുടെ അൽഗോരിതം (കംപ്യൂട്ടർ പ്രോഗ്രാം) ഉപയോഗിച്ച് ഉള്ളടക്കത്തെRead More →

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില 171.50 രൂപ കുറച്ചു. 19 കിലോ വരുന്ന സിലിണ്ടറുകളുടെ വിലയാണ് കുറച്ചത്. ഇന്ന് മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും. എന്നാൽ വീടുകളിൽ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറകൾക്ക് 350.50 രൂപയും വീട്ടാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 50 രൂപയും വർധിപ്പിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് 92 രൂപ കുറച്ചിരുന്നു. Read More →

പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും

ന്യൂയോര്‍ക്ക്: പ്രതിസന്ധിയിലായ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ഏറ്റെടുക്കാന്‍ തയ്യാറായി ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനിയും പിഎന്‍സി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വില്‍പന ഈ വരാന്ത്യത്തില്‍ തന്നെ നടക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയ്ക്കകം അന്തിമ ബിഡ് സമര്‍പ്പിക്കാന്‍ ജെപി മോര്‍ഗന്‍, പിഎന്‍സി ഫിനാന്‍ഷ്യല്‍ ബാങ്കുകളോട് എഫ്ഡിഐസി ആവശ്യപ്പെട്ടിട്ടുണ്ട്. സമര്‍പ്പിച്ച ബിഡുകളുടെ അടിസ്ഥാനത്തില്‍ ലേലത്തിന്റെ അടുത്തഘട്ടം നടക്കും. 11 ബാങ്കുകളുടെ ഒരുRead More →

ഐഡിബിഐ അറ്റാദായത്തില്‍ 64 ശതമാനം വര്‍ധന

www.biznews.co.in ന്യൂഡല്‍ഹി: നാലാംപാദ അറ്റാദായം 1,133 കോടി രൂപയാക്കി ഉയര്‍ത്തിയിരിക്കയാണ് ഐഡിബിഐ ബാങ്ക്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 64.1 ശതമാനം വര്‍ധനവാണിത്. അറ്റ പലിശ വരുമാനം 35.3 ശതമാനം ഉയര്‍ന്ന് 3,279.6 കോടി രൂപയും അറ്റ പലിശ മാര്‍ജിന്‍ 42 ബേസിസ് പോയിന്റുയര്‍ന്ന് 5.01 ശതമാനവുമാണ്. 1,62,568 ലക്ഷം കോടി രൂപയുടെ വായ്പാ വിതരണമാണ് ബാങ്ക് നടത്തിയത്. സ്വീകരിച്ച സിഎഎസ്എ (കറന്റ് അക്കൗണ്ട്,സേവിംഗ്‌സ് അക്കൗണ്ട്) 1,35,455 ലക്ഷം കോടിRead More →