മികച്ച നാലാംപാദ പ്രകടനം നടത്തി ടാറ്റ പവര്‍

ന്യൂഡല്‍ഹി: ടാറ്റ പവര്‍ നാലാംപാദ പ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവിട്ടു. 938.8 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 48.5 ശതമാനം വര്‍ധന. വരുമാനം 4.1 ശതമാനം ഉയര്‍ന്ന് 12454 കോടി രൂപ. പ്രസരണ, വിതരണത്തിലെ 16 ശതമാനം വളര്‍ച്ചയാണ് ടോപ് ലൈനിനെ സഹായിച്ചത്, കമ്പനി അറിയിച്ചു. എബിറ്റ 3 ശതമാനം ഉയര്‍ന്ന് 1927.7 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 10 ബിപിഎസ് താഴ്ന്ന് 15.5 ശതമാനത്തിലെത്തി. വരുമാനമൊഴികെയുള്ളRead More →

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച 1 ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.91 ശതമാനം അഥവാ 555.95 പോയിന്റുയര്‍ന്ന് 61749.25 ലെവലിലും നിഫ്റ്റി 0.92 ശതമാനം അഥവാ 165.95 പോയിന്റുയര്‍ന്ന് 18255.80 ലെവലിലുമാണ് ക്ലോസ് ചെയ്തത്. അദാനി എന്റര്‍പ്രൈസസ്,ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി,എസ്ബിഐ ലൈഫ്,എച്ച്ഡിഎഫ്‌സി ബാങ്ക്,ബിപിസിഎല്‍,ബജാജ് ഫിന്‍സര്‍വ്,ഏഷ്യന്‍പെയിന്റ്‌സ്,എസ്ബിഐ,അദാനി പോര്‍ട്ട്‌സ്,എച്ച്ഡിഎഫ്‌സി ലൈഫ്, സിപ്ല, ഭാരതി എയര്‍ടെല്‍,ഗ്രാസിം,ടിസിഎസ്,ബ്രിട്ടാനിയ,ടാറ്റ സ്റ്റീല്‍,സണ്‍ഫാര്‍മ,റിലയന്‍സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്,ഐടിസി,ടാറ്റ കണ്‍സ്യൂമര്‍,ടാറ്റ മോട്ടോഴ്‌സ്,വിപ്രോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐഷര്‍ മോട്ടോഴ്‌സ് തിരിച്ചടി നേരിട്ടു.Read More →

അറ്റാദായം 292 കോടി രൂപയായി കുറഞ്ഞു, തിരിച്ചടിയേറ്റ് ഡാബര്‍ ഓഹരി

ന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ്. വരുമാനം 6.4 ശതമാനം വര്‍ധിച്ച് 2,677.8 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഡാബര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 11,000 കോടി രൂപ കടന്ന് 11,529.9 കോടി രൂപയായി. എബിറ്റ 9.6 ശതമാനം ഇടിഞ്ഞ് 410 കോടി രൂപയായപ്പോള്‍Read More →

ന്യൂഡല്‍ഹി: മികച്ച നാലാം പാദ പ്രവര്‍ത്തനഫലമാണ് ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്ഡിഎഫ്സി) പുറത്തുവിട്ടത്. 4,425.50 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 19.59 ശതമാനം വര്‍ദ്ധനവ്. രാജ്യത്തെ ഏറ്റവും വലിയ ഭവന വായ്പാ കമ്പനിയുടെ അറ്റപലിശ വരുമാനം 16 ശതമാനം ഉയര്‍ന്ന് 5,321 കോടി രൂപയായി. അറ്റാദായത്തില്‍ 4 ശതമാനം വര്‍ധനവ് മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. അറ്റ പലിശ വരുമാനം 5 ശതമാനമുയര്‍ന്ന്Read More →

360 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ സ്റ്റീല്‍

മുംബൈ: 360 ശതമാനം അഥവാ 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 3.60 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് ടാറ്റ സ്റ്റീല്‍. ഓഹരിയുടമകളുടെ അനുമതിയോടെ വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ 23 ആണ് റെക്കോര്‍ഡ് തീയതി. കഴിഞ്ഞ 12 മാസത്തെ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 12 ശതമാനമാണ്. ജൂണ്‍ 15,2022 ല്‍ കമ്പനി 51 രൂപയുടെ ലാഭവിഹിതം നല്‍കിയിരുന്നു. അതിനിടെ, 10:1 അനുപാതത്തില്‍ ഓഹരി വിഭജനവും നടത്തി. 10 രൂപ മുഖവിലയുള്ള ഓഹരി 1Read More →