റബര്‍ ഇറക്കുമതിക്ക് നികുതിയിളവ് തേടി ആത്മ

സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 300 ആയി ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് റബര്‍ ലഭ്യമല്ലെന്ന് പരാതി ശക്തം. ഈ സാഹചര്യത്തില്‍ താല്‍ക്കാലികമായി തീരുവയില്ലാതെ സ്വാഭാവിക റബര്‍ ഇറക്കുമതി അനുവദിക്കണമെന്നാണ് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ATMA) ആവശ്യം. രാജ്യത്ത് റബര്‍ ഉല്‍പ്പാദനം ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന സീസണില്‍പ്പോലും ആവശ്യത്തിന് റബര്‍ ലഭിക്കുന്നില്ലെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് സംഘടന കത്ത് അയച്ചിട്ടുണ്ട്. ഇതില്‍Read More →

വിഡിയോകോൺ മേധാവി വേണുഗോപാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ചു

പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ വിഡിയോകോൺ ഇൻഡസ്ട്രീസിന്റെ പ്രൊമോട്ടർ വേണുഗോപാൽ നന്ദ്‍ലാൽ ധൂതിനെ പാപ്പരായി പ്രഖ്യാപിച്ച് നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) മുംബൈ ബെഞ്ച്. 12,668.06 കോടി രൂപയുടെ വായ്പാ കുടിശിക ചൂണ്ടിക്കാട്ടി എസ്ബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി. വേണുഗോപാൽ ധൂത് സമർപ്പിച്ച വായ്പാത്തിരിച്ചടവ് പ്ലാൻ എസ്ബിഐയും മറ്റ് വായ്പാദാതാക്കളും നേരത്തേ തള്ളിയിരുന്നു. തുടർന്ന്, ബാങ്ക് എൻസിഎൽടിയെ സമീപിക്കുകയുമായിരുന്നു. വേണുഗോപാൽ ധൂതിന്റെ ആസ്തികൾ കൈകാര്യം ചെയ്യാനായി ബാങ്ക്റപ്റ്റ്സി ട്രസ്റ്റീയായിRead More →

പ്രവാസി നിക്ഷേപകർക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ ഡിജിറ്റൽ കെവൈസി ഡിസംബർ 3 മുതൽ

ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഭാരതീയർക്കും (NRI) വിദേശ ഇന്ത്യൻ പൗരന്മാർക്കും (OCI) ആശ്വാസ വാർത്ത. പ്രവാസികൾക്കുള്ള അക്കൗണ്ട് ഓപ്പണിംഗ് നടപടികൾ ലളിതമാക്കിക്കൊണ്ടുള്ള സെബിയുടെ (SEBI) പുതിയ നിർദേശങ്ങൾക്ക് അന്തിമാനുമതിയായി. ഡിസംബർ 3 മുതൽ പുതിയ ഡിജിറ്റൽ കെ.വൈ.സി (Digital KYC) സംവിധാനം പ്രാബല്യത്തിൽ വരും. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള രാജ്യാന്തര സംഘടനയായ എഫ്.എ.ടി.എഫിന്റെ (FATF) മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കാണ് ഈ ആനുകൂല്യംRead More →

ഡോക്ടറെ മർദിച്ച സംഭവത്തിൽ വഴിത്തിരിവ്; നടിയുടെ ബന്ധുവിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്; ഹണിട്രാപ്പല്ലെന്ന് പൊലീസ്

കാക്കനാട്: യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ മർദിച്ച സംഭവത്തിൽ വഴിത്തിരിവ്. ആക്രമണത്തിനിരയായ 41കാരനായ ഡോക്ടർക്കെതിരെ നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ഇതിനുപിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രിയിലെ ജോലിയിൽനിന്ന് പുറത്താക്കി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം ഇൻഫോപാർക്കിനടുത്തുള്ള ഹോട്ടലിൽ വെച്ച് മദ്യം നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിRead More →

വാഹന രൂപമാറ്റം നടക്കില്ല; അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കും: നിയമസഭയിൽ വ്യക്തമാക്കി സി.പി. ജോൺ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമായില്ലയെന്ന് നിയമസഭയിൽ വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങൾക്കും സുരക്ഷ മാനദണ്ഡങ്ങൾക്കും വിദേയമായിരിക്കണമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കുമെന്നും 2026 മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപയിലധികം പിഴ ചുമത്തിയതായുംRead More →