5.18 രൂപ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി: കരാറിന് കൈ കൊടുക്കാതെ കെഎസ്ഇബി

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി ലഭിക്കുന്ന കരാറിൽ ഉടൻ ഒപ്പ് വെയ്ക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിർദേശം ഉണ്ടായിട്ടും കൈ കൊടുക്കാതെ കെഎസ്ഇബിയുടെ ഒളിച്ചുകളി. മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് യൂണിറ്റിന് വെറും അഞ്ച് രൂപ 18 പൈസ നിരക്കിൽ 25 വർഷത്തേക്ക് 530 മെഗാ വാട്ട് വൈദ്യുതി ലഭിക്കുന്ന കരാറിലാണ് കെഎസ്ഇബി ഒപ്പ് വയ്ക്കാതെ ഉരുണ്ടുകളിക്കുന്നത്. ജനുവരി മുതൽ ഇത്ര കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുംRead More →

കാൻസർ ചികിത്സ മരുന്നുകളുടെ പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: കേന്ദ്ര രാസ വള മന്ത്രാലയത്തിൻ്റെ ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ഒക്ടോബർ 17, 2026-ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 137 കാൻസർ ചികിത്സ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപ്പന വിലയുടെ വ്യാപാര ലാഭവിഹിതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഈ മരുന്നുകളുടെ പുതുക്കിയ വിലകൾ ഇന്ന് മുതൽRead More →

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്നത്Read More →

പാതിരാത്രിയിൽ 'കുട്ടി ഡ്രൈവർമാരുടെ' വിളയാട്ടം; രണ്ട് രക്ഷിതാക്കളടക്കം നാലുപേർക്കെതിരെ കേസ്

കോഴിക്കോട്: ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. കുട്ടികൾക്ക് ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം നൽകിയ രണ്ടു രക്ഷിതാക്കൾ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പുലർച്ചെ കോഴിക്കോട് നഗരത്തിൽ കുട്ടികൾ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. ടൗൺ പൊലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടറിൽ അപകടകരമായി യാത്ര ചെയ്ത രണ്ടു കുട്ടികളെയും മാവൂരിൽ കാറുമായി സഞ്ചരിച്ച കുട്ടിയെയും പിടികൂടുകയായിരുന്നു. ശനിയാഴ്ച പുലർച്ചെRead More →

പുതിയ നാഴികക്കല്ലുമായി കൊച്ചി വാട്ടർ മെട്രോ; 80 ലക്ഷം യാത്രക്കാർ, ₹30 കോടി ടിക്കറ്റ് വരുമാനം

കൊച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജലഗതാഗത രംഗത്ത് മാതൃകയായ കൊച്ചി വാട്ടര്‍ മെട്രോ 80 ലക്ഷം യാത്രക്കാര്‍ എന്ന നേട്ടത്തിലെത്തി. വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 2026 നവംബര്‍ 5 വരെയുള്ള മൂന്നര വര്‍ഷത്തിനിടെ 80,23,171 പേരാണ് യാത്ര ചെയ്തത്. 2023 ഏപ്രില്‍ 26ന് സര്‍വീസ് ആരംഭിച്ച 2023-24 സാമ്പത്തിക വര്‍ഷം 18,44,375 പേരും 2024-25 സാമ്പത്തിക വര്‍ഷം 21,08,148Read More →