പിരിച്ചുവിട്ട ജീവനക്കാരെ ഉയർന്ന ശമ്പളത്തിൽ തിരികെ വിളിച്ച് കമ്പനികൾ

നിർമ്മിത ബുദ്ധിയുടെ വരവോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരെ കമ്പനികൾ കൂട്ടത്തോടെ തിരികെ വിളിക്കുന്നതായി പുതിയ റിപ്പോർട്ട്. ടാലന്റ് അസ്സെസ്മെന്റ് സ്ഥാപനമായ എസ്എച്ച്എൽ നടത്തിയ സർവേയിലാണ് ‘എഐ റീബൗണ്ടിങ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രവണത വ്യക്തമാകുന്നത്. അമേരിക്കയിലും ബ്രിട്ടനും അടക്കം ഇത് വ്യാപകമായിക്കഴിഞ്ഞു. മനുഷ്യർ ചെയ്യുന്ന എല്ലാ ജോലികളും എഐക്ക് കൃത്യതയോടെ ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഇത്തരം ഒരു മാറ്റത്തിന് കമ്പനികളെ നിർബന്ധിതരാക്കിയത്. അമേരിക്കയിൽ അഞ്ചിൽ ഒരാൾ എന്ന തോതിൽRead More →

കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലുഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് നടപ്പാക്കിയത് ബൃഹത്തായ കയറ്റുമതി പദ്ധതികൾ. പ്രതിമാസം 4 ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലുഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്നു മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി ഗൾഫ് രാജ്യങ്ങളിലെത്തുന്നുണ്ട്. നാഷനൽ എയർവേയ്സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ലുലു ഉപയോഗിക്കുന്നത്. വിമാനമാർഗവും കപ്പൽ ഷിപ്മെന്റുകൾRead More →

ചൈനീസ് പെൺകെണി: ‘എൻവിഡിയ’യിൽ കാര്യങ്ങൾ സങ്കീർണമാവുന്നു

ലോകത്തെ അതിവേഗം കീഴടക്കുന്ന നിർമിതബുദ്ധി വിപ്ലവത്തിന്റെ പ്രധാന ചാലകശക്തികളിലൊന്നായ അമേരിക്കൻ കമ്പനി എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങിനെ ചൈന ഹണി ട്രാപ്പിൽപെടുത്തിയെന്ന ആരോപണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സങ്കീർണ്ണമായ എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും മുൻപന്തിയിലാണ് എൻവിഡിയയുടെ ചിപ്പുകൾ. അതുകൊണ്ടുതന്നെ, എന്തൊക്കെ കാര്യങ്ങൾക്കു വേണ്ടി അദ്ദേഹത്തിൽ ചൈനീസ് ‘കാമുകി’ സ്വാധീനം ചെലുത്തിയിരിക്കാമെന്ന ചോദ്യമുയരുന്നു. ഒക്ടോബർ അവസാനം ന്യൂയോർക്ക് ടൈംസിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവന്നത്. നവംബർ ആദ്യവാരം ഫിനാൻഷ്യൽ ടൈംസിലും.Read More →

മുഖംമൂടി അണിഞ്ഞ് ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കും; പ്രതിയെ പൊക്കി പൊലീസ്

ധ്യപ്രദേശിലെ ഭോപ്പാലിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതികളെ പിന്നാലെപോയി കടന്നുപിടിക്കുന്ന പ്രതി പിടിയില്‍. അമ്പതിലധികം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 48 മണിക്കൂറിനുള്ളിൽ പൊലീസ് പ്രതിയെ പിടികൂടിയത്. 23കാരനായ അഭിഷേക് ഉയികെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ കതാര ഹിൽസിലാണ് സംഭവം. ബൈക്കിലെത്തി യുവതികളുടെ പുറകെ പോയി തൊട്ടശേഷം വേഗത്തിൽ വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു അഭിഷേക് ഉയികെയുടെ പതിവ്. നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി എട്ട് മണിയോടെ സ്കൂളിന്Read More →

'എന്നെ ആരും രാജ്യസ്നേഹം പഠിപ്പിക്കാൻ വരേണ്ട!; വന്ദേമാതരം പൂർണമാകും മുൻപ് ഇരിപ്പിടത്തിലേക്ക് മടങ്ങി മന്ത്രി കെ. മുരളീധരൻ

കാസർകോട്: സർക്കാർ ഔദ്യോഗിക പരിപാടിയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു തീരുന്നതിന് മുൻപ് വേദിയിൽ ഇരിപ്പിടത്തിലേക്ക് മടങ്ങിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ പരിപാടി ആരെങ്കിലും ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിച്ചാൽ അതിന് വഴങ്ങില്ലെന്നും തനിക്ക് ആരും രാജ്യസ്നേഹം പഠിപ്പിച്ചുതരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്ദേമാതരത്തെ അപമാനിച്ച മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയതോടെ സംഭവം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച കാസർകോട് ജില്ലയിലെ മുള്ളേരിയRead More →