‘കൂട്ടുത്തരവാദിത്തത്തിന്‍റെ വലിയ തെളിവല്ലേ ഇതെല്ലാം…’; മുഖ്യമന്ത്രിക്കെതിരെ വീണ്ടും മുനവെച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനമുന്നയിച്ച് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. യു.ഡി.എഫ് യോഗം ചേരാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, മുന്നണി ചെയർമാനോട് ചോദിക്കണമെന്നായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം. സർക്കാറിൽ കൂട്ടുത്തരവാദിത്തമില്ലേയെന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ‘‘കൂട്ടുത്തരവാദിത്തമുണ്ട് എന്നതിന്റെ വലിയ തെളിവാണല്ലോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്’’ എന്നായിരുന്നു പരിഹാസം. മന്ത്രിമാർക്ക് അതൃപ്തിയുണ്ടോ എന്ന് തനിക്കറിയില്ല. അത് മന്ത്രിമാരോട് ചോദിക്കണം. താൻ നേരത്തെ തുറന്നുപറഞ്ഞ കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്-അദ്ദേഹം പറഞ്ഞു. മുന്നണി കൺവീനറെന്ന നിലയിൽ ഭരണത്തിൽ തൃപ്തനാണോRead More →





