കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി

കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി

Spread the News
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലുലുഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് നടപ്പാക്കിയത് ബൃഹത്തായ കയറ്റുമതി പദ്ധതികൾ. പ്രതിമാസം 4 ചാർട്ടേഡ് വിമാന സർവീസുകളാണ് ലുലുഗ്രൂപ്പ് കൊച്ചി വിമാനത്താവളത്തിൽ നിന്നു മാത്രം ഓപ്പറേറ്റ് ചെയ്യുന്നത്.

ഇതിലൂടെ പ്രതിമാസം 320 ടണ്ണിലധികം പഴം, പച്ചക്കറി വിഭവങ്ങൾ ലുലുവിന്റെ കയറ്റുമതി വിഭാഗമായ ഫെയർ എക്സ്പോർട്ട് വഴി ഗൾഫ് രാജ്യങ്ങളിലെത്തുന്നുണ്ട്. നാഷനൽ എയർവേയ്സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനമാണ് ലുലു ഉപയോഗിക്കുന്നത്.

വിമാനമാർഗവും കപ്പൽ ഷിപ്മെന്റുകൾ വഴിയും കേരളത്തിൽ നിന്നുമാത്രം കഴിഞ്ഞ ഫെബ്രുവരി മുതൽ ലുലു കയറ്റുമതി ചെയ്തത് 5,200 മെട്രിക് ടണ്ണിലധികം കാർഷികോൽപന്നങ്ങളാണ്.

പഴം, പച്ചക്കറി വിഭവങ്ങൾക്ക് പുറമേ ഇറച്ചി മീൻ വിഭവങ്ങളും കയറ്റിയയയ്ക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വരെ 3,094 മെട്രിക് ടൺ കാർഷികോൽപന്നങ്ങൾ കൊച്ചിയിൽ നിന്ന് കയറ്റുമതി ചെയ്തു. ഇതിൽ 2,951 മെട്രിക് ടൺ വിമാനമാർഗമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കമേഴ്സ്യൽ വിമാനങ്ങളിലായി 2,106 ടൺ പഴം- പച്ചക്കറി വിഭവങ്ങളും എത്തിച്ചു.

ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് വിമാന സർവീസുകളിലും പ്രത്യേക കാർഗോ സർവീസുകൾ വഴിയും മത്സ്യത്തിന്റെയും ഇറച്ചി ഉൽപന്നങ്ങളുടെയും കയറ്റുമതി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *