പരമ്പരാഗത ഗാർഹിക കണക്ഷൻ ഒഴിവാക്കി പാചകവാതക കമ്പനികൾ
പുതിയ കണക്ഷൻ നടപടികളിൽ അടിമുടി മാറ്റംവരുത്തി പാചകവാതക കമ്പനികൾ. സബ്‌സിഡിയുള്ള 14.2 കിലോയുടെ ഗാർഹിക സിലിൻഡറുകളുടെ പുതിയ കണക്ഷൻ നൽകുന്നത് അവസാനിപ്പിച്ചു. ആറുമാസമായി നൽകുന്നത് 10 കിലോയുടെ കോമ്പോസിറ്റ് ഗ്യാസ് സിലിൻഡർ കണക്ഷൻ. ഗാർഹിക സിലിൻഡറിന് പകരം വ്യക്തിഗത സിലിൻഡറെന്ന ആശയമാണ് മാറ്റത്തിനു പിന്നിൽ. പുതിയ കണക്ഷൻ നൽകുന്നില്ലെങ്കിലും പഴയ ഗാർഹിക ഉപഭോക്താക്കൾക്ക് മുൻ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സിലിൻഡറുകൾ നിറച്ചുകൊടുക്കുന്നുണ്ട്. എന്നാൽ ആകർഷകമായ വാഗ്ദാനങ്ങൾക്ക് പിന്നാലെ കടന്നുകൂടുന്നത് സാമ്പത്തികനഷ്ടമാണ്. ഹിന്ദുസ്ഥാൻRead More →





