ഭക്ഷണപ്പാക്കറ്റിലെ പോഷകവിവരങ്ങളിൽ മാറ്റം; പുതിയ ഫ്രണ്ട്-ഓഫ്-ദി-പാക്ക് ലേബലിംഗ് നിയമം വരുന്നു

ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന പാക്കറ്റ് ഭക്ഷണസാധനങ്ങളുടെ മുൻവശത്ത് പോഷകവിവരങ്ങളും മുന്നറിയിപ്പുകളും രേഖപ്പെടുത്തുന്ന ‘ഫ്രണ്ട്-ഓഫ്-ദി-പാക്ക് ലേബലിംഗ്’ (FoPL) നിയമങ്ങൾ ഒറ്റ ഘട്ടമായി നടപ്പിലാക്കാൻ ഭാരതീയ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നിർദ്ദേശിച്ചു. മുൻപ് രണ്ട് ഘട്ടങ്ങളായി ഈ പരിഷ്കാരം നടപ്പിലാക്കാനായിരുന്നു അതോറിറ്റി തീരുമാനിച്ചിരുന്നതെങ്കിലും, ഇപ്പോൾ പുതിയ ഒരൊറ്റ ഘട്ട സമീപനമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നത്. ഈ കരട് നിയമങ്ങൾ പുറപ്പെടുവിക്കുന്നതിനും അന്തിമരൂപം നൽകുന്നതിനുമായി ഏകദേശം നാല്Read More →

മൊബൈൽ കമ്പനികൾ ഡാറ്റ ഇല്ലാത്ത പ്ലാനുകൾ നൽകണമെന്ന് ട്രായി

ന്യൂഡൽഹി: ഫോണ്‍ പ്രധാനമായും കോളുകൾക്കും എസ്എംഎസുകൾക്കും മാത്രം ഉപയോഗിക്കുന്ന ടെലികോം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ റീചാർജ് ഓപ്ഷനുകൾ അവതരിപ്പിക്കാൻ ടെലികോം സേവനദാതാക്കൾക്ക് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിർദേശം നൽകി. ഇന്‍റർനെറ്റ് ഡാറ്റ ആനുകൂല്യങ്ങൾ ഉപയോഗിക്കാത്തവർക്കുവേണ്ടിയാണ് ട്രായി പ്രത്യേക താരിഫ് വൗച്ചറുകൾ ലഭ്യമാക്കാൻ നിർദേശം നൽകിയത്. പുതിയ പ്ലാനുകൾ ഒക്ടോബർ 22 മുതൽ നിലവിൽ വരും.പുതിയ നിയമങ്ങൾ അനുസരിച്ച്, ഡാറ്റ ഉൾപ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് അനുയോജ്യമായRead More →

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐക്ലൗഡ്+ നൽകുന്നു. 999 രൂപയുടേയും അതിന് മുകളിലുള്ള ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുന്ന ഐക്ലൗഡ്+ ലഭിക്കും. ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭിക്കുന്നതിനൊപ്പം അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള മറ്റൊരു കാരണവും കൂടിയാണ് ഈ ഓഫർ.  പുതുതായി വിപുലീകരിച്ച ഐക്ലൗഡ്+ൽ സുരക്ഷിതമായ സ്റ്റോറേജ്, വ്യക്തിഗത ഉള്ളടക്കം പങ്കുവയ്ക്കൽ, കൂടാതെ ആപ്പിൾ ടിവിയുടെRead More →

ചെറിയ വാച്ച് ബ്രാൻഡുകളെ സ്വന്തമാക്കാൻ ടൈറ്റൻ

ബെംഗളൂരു: പ്രീമിയം, ലക്ഷ്വറി വാച്ച് വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ നീക്കവുമായി ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റൻ കമ്പനി. ചെറിയതും വളർന്നുവരുന്നതുമായ വാച്ച് ബ്രാൻഡുകളിൽ നിക്ഷേപം നടത്തുകയോ അവയെ ഏറ്റെടുക്കുകയോ ചെയ്യുന്ന സാധ്യതകൾ കമ്പനി പരിഗണിച്ചുവരികയാണ്. ദീർഘകാല വളർച്ചാ ലക്ഷ്യങ്ങളുമായി യോജിക്കുന്ന അവസരങ്ങളാണ് ടൈറ്റൻ പരിശോധിക്കുന്നതെന്ന് ചീഫ് മാർക്കറ്റിങ് ഓഫീസർ രഞ്ജനി കൃഷ്ണസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ സമയവും അനുയോജ്യമായ പാർട്ണറെയും ലഭിച്ചാൽ ചെറിയ വാച്ച് കമ്പനികളിൽ നിക്ഷേപിക്കുന്നത് ടൈറ്റൻ പരിഗണിക്കുമെന്ന്Read More →

യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതിൽ ആശങ്ക നിലനിൽക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഉപഭോക്താവ് ഒരു രൂപ പോലും അടയ്‌ക്കേണ്ടതില്ലെന്നും നികുതിയോ സീസോ അല്ല ഈ തുക എന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു ആശങ്കയ്ക്കും അർത്ഥമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2000 രൂപയ്ക്ക് കീഴിലുള്ള ഇടപാടുകൾക്ക് ഒരിക്കലും എംഡിആർ ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ സംവിധാനത്തെ മെച്ചപ്പെടുത്താനും മികച്ച സേവനം ഉറപ്പാക്കാനുമാണ് ഈRead More →