നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്

നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്

Spread the News
നിവിൻ പോളി-മമിത ബൈജു-ഗിരീഷ് എ.ഡി ടീമിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്

നിവിൻ പോളി, മമിത ബൈജു എന്നിവർ ഒരുമിച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ഒക്ടോബർ രണ്ടുമുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. 300 കോടി ക്ലബിൽ കയറി ഇൻഡസ്ട്രി ഹിറ്റടിച്ച ചിത്രം ഒടിടിയിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഭാവനാ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.

‘പ്രേമലു’വിന് ശേഷം ഗിരീഷ് എ.ഡിയും ഭാവന സ്റ്റുഡിയോസും വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഭാവന സ്റ്റുഡിയോസ് – ഗിരീഷ് എ.ഡി – മമിത ബൈജു കൂട്ടുകെട്ടിന്‍റെ വിജയത്തുടർച്ച കൂടിയാണ് ചിത്രം.

നിവിൻ അവതരിപ്പിക്കുന്ന ജസ്റ്റിൻ, മമിതയുടെ ആഷ്‌ലി എന്ന കഥാപാത്രവും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങൾ സൂപ്പർ ഹിറ്റായി. അന്ന എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ-ഷിബു ചക്രവർത്തി ടീം ഒരുക്കിയ യവനകഥയിൽനിന്നുവന്ന എന്ന ഗാനം ഈ സിനിമയിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തി.

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം കേരളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വിദേശത്തും വൻ കളക്ഷനാണ് നേടുന്നത്. അജ്‌മൽ സാബുവിന്‍റെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസിന്‍റെ എഡിറ്റിംഗും സിനിമയുടെ ഒഴുക്കിന് വലിയ പിന്തുണ നൽകി.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

ഇപ്പോഴും എങ്ങും നിറഞ്ഞ സദസ്സിലാണ് ചിത്രത്തിന്‍റെ പ്രദർശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *