വിപുലീകരണത്തിനൊരുങ്ങി ഫോൺപേ
രാജ്യത്തെ ചെറുപട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനത്തിന്റെ വ്യാപനം ശക്തമാക്കാൻ ഫോൺപേ. വ്യാപാരി ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുള്ളിൽ 20,000ത്തിലധികം മുൻനിര വിൽപ്പന ജീവനക്കാരെ നേരിട്ട് നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത 12 മാസത്തിനുള്ളിൽ 50 ലക്ഷത്തിലധികം പേയ്മെന്റ് ഉപകരണങ്ങളും കമ്പനി വിന്യസിക്കും. സ്‍മാർട്ട് സ്പീക്കറുകളും പോയിന്റ് ഓഫ് സെയിൽ ഉപകരണങ്ങളും ഉൾപ്പെടുന്നതാണ് ഈ ശൃംഖല. ഇതിൽ ഏകദേശം 50 ശതമാനം ഉപകരണങ്ങളും ഗ്രാമീണ മേഖലകളിലായിരിക്കുംRead More →





