കോഫോര്‍ജ് ഓഹരിയില്‍ ഇടിവ് തുടരുന്നു
മുംബൈ: പ്രധാന ക്ലയ്ന്റായ സാബര്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ നസ്ദാഖില്‍ 35 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് കോഫോര്‍ജ് ഓഹരികള്‍ തിരിച്ചടി നേരിട്ടു. 6 ശതമാനത്തോളം താഴ്ന്ന് 1606.08 രൂപയിലാണ് സ്റ്റോക്ക് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. കഴിഞ്ഞ നാല് ദിവസത്തില്‍ 10 ശതമാനത്തിലധികമാണ് ഓഹരി ഇടിഞ്ഞത്. എബിറ്റയും വരുമാനവും പ്രതീക്ഷിച്ചതിനേക്കാള്‍ താഴ്ന്നതാണ് സാബറിന്റെ ഓഹരികളെ നിക്ഷേപകര്‍ കൈവിടാന്‍ കാരണം. സാബറുമായി 13 വര്‍ഷത്തെ കരാറാണ് കോഫോര്‍ജിനുള്ളത്. ഈ കരാര്‍ അവരുടെ ഉത്പാദന ഡെലവിറികളേയുംRead More →
