മുംബൈ: ആഭ്യന്തര സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജരായ ഐസിഐസിഐ വെഞ്ച്വര്‍, ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിലെ ശേഷിക്കുന്ന ഓഹരികള്‍ വിറ്റഴിച്ചു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് നിര്‍മ്മാതാക്കള്‍ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചതാണിത്. മാര്‍ച്ച് 24 നും ജൂലൈ 31 നും ഇടയില്‍ നടന്ന ഓപ്പണ്‍ മാര്‍ക്കറ്റ് ട്രേഡുകളിലൂടെ 3.79 ശതമാനം അഥവാ 36.38 ലക്ഷം ഓഹരികളാണ് കമ്പനി വിറ്റഴിച്ചത്. ഇത് ഏകദേശം 132 കോടി രൂപയുടേതാണ്. നടപ്പ് വര്‍ഷത്തില്‍ ഇപാക്ക് സ്റ്റോക്ക് 30 ശതമാനംRead More →

മുംബൈ: ഡോളറിനെതിരെ 3 പൈസ നേട്ടത്തില്‍ 87.69 നിരക്കില്‍ ഇന്ത്യന്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ ഇന്‍ഡെക്‌സ് ഇടിഞ്ഞതും രൂപയ്ക്ക് കരുത്തേകി. ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റിപ്പോ നിരക്ക് നിലനിര്‍ത്തിയതും തുണയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.69 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.67-87.77 നിരക്കിലേയ്ക്ക് മെച്ചപ്പെട്ടെങ്കിലും 87.69 നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചു. ബുധനാഴ്ച രൂപ ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായRead More →

മുംബൈ: 5624 കോടി രൂപയുടെ ബ്ലോക്ക് ഡീല്‍ നടന്നതിന് പിന്നാലെ ഫുഡ് ഡെലിവറി പ്രമുഖരായ എറ്റേര്‍ണലിന്റെ ഓഹരി 298.75 രൂപയില്‍ ക്ലോസ് ചെയ്തു. ഇത് മുന്‍ ക്ലോസിംഗിന് ഏതാണ്ട് സമാനമാണ്. 293 രൂപ നിരക്കില്‍ ഏതാണ്ട് 9.2 കോടി ഓഹരികള്‍ അഥവാ 1.99 ശതമാനം പങ്കാളിത്തമാണ് ബ്ലോക്ക് ഡീലില്‍ കൈമാറിയത്. രണ്ട് ശതമാനം ഡിസ്‌ക്കൗണ്ട് നിരക്കിലായിരുന്നു ഇടപാട്. ആലിബാബയുടെ പിന്തുണയുള്ള ആന്റ്ഫിന്‍ സിംഗപ്പൂര്‍ ഹോള്‍ഡിംഗാണ് ഓഹരി വിറ്റതെന്ന് അറിയുന്നു. ഇതോടെRead More →

മുംബൈ: ഇന്ത്യയില ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) വേതന വര്‍ദ്ധനയ്്‌ക്കൊരുങ്ങുന്നു. 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ തിരുമാനിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ കമ്പനിയുടെ പ്രധാന കോര്‍പറേറ്റ് പ്രവര്‍ത്തനമാണിത്. കമ്പനിയിലെ 80 ശതമാനം വരുന്ന ജീവനക്കാര്‍ക്കും വേതനവര്‍ദ്ധനവ് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു. കമ്പനിയിലെ ജൂനിയര്‍ ലെവല്‍ തൊട്ട് മിഡ് ലെവലിലുള്ള ജീവനക്കാര്‍ക്കായിരിക്കും നടപടി ഗുണം ചെയ്യുക. സി3എ ഗ്രേഡ് തൊട്ട് വേതനവര്‍ദ്ധനവ് നടപ്പാക്കുമെന്ന് കമ്പനി ജീവനക്കാര്‍ക്കയച്ച ഇ മെയിലില്‍Read More →

മുംബൈ: ഇന്ത്യയും അമേരിക്കയും കുറഞ്ഞ ലാഭ്യസാധ്യതയുള്ള ഇക്വിറ്റി വിപണികളായി മാറിയെന്ന് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ലാഭസാധ്യത 4.1 ശതമാനമായപ്പോള്‍ യുഎസിന്റെത് 3.1 ശതമാനമായി കുറഞ്ഞു. ഉയര്‍ന്ന വാല്വേഷനാണ് ലാഭസാധ്യത കുറയ്ക്കുന്ന പ്രധാന ഘടകം. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സെലക്ടീവാണെന്നും ലാഭകരമായ മേഖലകളില്‍ മാത്രമേ നിക്ഷേപം നടത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇന്ത്യയുടെ വില-ലാഭ അനുപാതം (PE ratio) 24.6 ആയി ഉയര്‍ന്നപ്പോള്‍ യുഎസിന്റേത് 27 ആണ്. അതേസമയം റിട്ടേണ്‍Read More →