യുഎസിലേക്കുള്ള സ്മാര്‍ട്ട്ഫോണ്‍ വിതരണത്തില്‍ ഇന്ത്യ ഒന്നാമത്, ഇലക്ട്രോണിക്സ് നിര്‍മ്മാണം 12 ലക്ഷം കോടി രൂപയിലെത്തി: അശ്വനി വൈഷ്ണവ്

ബെംഗളൂരു: അമേരിക്കയിലേക്ക് സ്മാര്‍ട്ട്ഫോണുകള്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുമെട്രോ പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ട്രോണിക്സ് നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച എടുത്തുപറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ ഇലക്ട്രോണിക്‌സ് ഉത്പാദനം 12 ലക്ഷം കോടി രൂപയിലെത്തിയതായും അറിയിച്ചു. 11 വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ആറ് മടങ്ങ് വര്‍ധനയാണിത്. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണെന്നും 2014 ല്‍Read More →

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ആഗോള ഉല്‍പ്പാദന കേന്ദ്രമായി മാറ്റാന്‍ വിപുലമായ ഭൂപരിഷ്‌കരണങ്ങള്‍ ആവശ്യമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). യുവ തൊഴിലാളികള്‍, ശക്തമായ വ്യാവസായിക അടിത്തറ, നിക്ഷേപക സൗഹൃദ നയങ്ങള്‍ എന്നിങ്ങനെ നിരവധി ശക്തികള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നു. സിഐഐ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പരിഹാര നടപടികളാണ് സിഐഐ മുന്നോട്ടുവയ്ക്കുന്നത്. ജിഎസ്ടി പോലുള്ള ഭൂപരിഷ്‌കരണ കൗണ്‍സില്‍ സൃഷ്ടിക്കുക: ഇത് കേന്ദ്രവും സംസ്ഥാനങ്ങളും ഭൂനയങ്ങളില്‍Read More →

5,000 കോടി രൂപയുടെ കിട്ടാക്കടം എആര്‍സിയ്ക്ക് കൈമാറാന്‍ പിഎന്‍ബി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഈ വര്‍ഷം 5,000 കോടി രൂപയുടെ കിട്ടാക്കടം ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ക്ക് (എആര്‍സി) വില്‍ക്കും. വില്‍പ്പനയ്ക്കായി 100-ലധികം അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പിഎന്‍ബിയുടെ മാനേജിംഗ് ഡയറക്ടര്‍ അശോക് ചന്ദ്ര പറഞ്ഞു. കുറഞ്ഞത് 40-50% പണമെങ്കിലും തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം. ആസ്തി പുനര്‍നിര്‍മ്മാണ കമ്പനികള്‍ ബാങ്കുകളില്‍ നിന്ന് കിഴിവില്‍ കിട്ടാക്കടം വാങ്ങുകയും പണം തിരിച്ചുപിടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ്. ഇത് ബാങ്കുകളെ അവരുടെRead More →

മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 5 നിശ്ചയിച്ചിരിക്കയാണ് രേഖ ജുന്‍ജുന്‍വാല പോര്‍ട്ട്‌പോളിയോ ഓഹരിയായ മെട്രോ ബ്രാന്‍ഡ്‌സ്. ഓഹരിയൊന്നിന് 2.50 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ഫൈനല്‍ ഡിവിഡന്റ്. മെച്ചപ്പെട്ട പ്രകടനമാണ് ഒന്നാംപാദത്തില്‍ കമ്പനി നടത്തിയത്. 615 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.2 ശതമാനം അധികം. അറ്റാദായം 7.1 ശതമാനമുയര്‍ന്ന് 99 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 32 ശതമാനത്തില്‍ നിന്നും 31.4 ശതമാനമായിRead More →

മുംബൈ: സില്‍വര്‍ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് (SCEL) 1,400 കോടി രൂപയുടെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. 1,000 കോടി രൂപയുടെ ഫ്രഷ് ഇ്ഷ്യുവും400 കോടി രൂപയുടെ ഓഫര്‍-ഫോര്‍-സെയിലുമുള്‍പ്പെടുന്നതാണ് ഐപിഒ. ഫ്രഷ് ഇഷ്യവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കാനും പ്രീപേ ചെയ്യാനും അനുബന്ധ സ്ഥാപനമായ ബിഎപിഎല്ലിന്റെ തീര്‍ക്കാനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. രാജ്‌കോട്ട് ആസ്ഥാനമായുള്ള കമ്പനി പമ്പുകള്‍, മോട്ടോറുകള്‍, സോളാര്‍ പമ്പുകള്‍, കണ്‍ട്രോളറുകള്‍, ഫാനുകള്‍, ലൈറ്റിംഗ്,Read More →