ബെംഗളൂരു: നഗരത്തിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബാഗ്മാനെ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഫീസ് പാര്‍ക്കുകളുടെ ആര്‍ഇഐടി ഐപിഒയ്ക്കായി ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായി കമ്പനി നിക്ഷേപ ബാങ്കുകളുമായി സംസാരിക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ദശലക്ഷം ചതുരശ്ര അടി പ്രവര്‍ത്തനക്ഷമമായ ഓഫീസ് സ്ഥലമുള്ള ബാഗ്മാനെ, പ്രാരംഭ പബ്ലിക് ഓഫറിലൂടെ ഏകദേശം 4,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഈ വര്‍ഷം ആദ്യം ഡിആര്‍എച്ച്പി ഫയല്‍ ചെയ്ത എംബസി, മൈന്‍ഡ്സ്പേസ്, ബ്രൂക്ക്ഫീല്‍ഡ്,Read More →

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ക്ക് ശേഷം രൂപ ഡോളറിനെതിരെ 5 പൈസ നഷ്ടത്തില്‍ 86.36 നിരക്കില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് 1 എന്ന സമയപരിധിയ്ക്ക് മുന്നോടിയായി യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടി നിലവില്‍ വരുമോ എന്ന ആശങ്കയാണ് കാരണം. അതേസമയം ഡോളറും ക്രൂഡ് ഓയിലും ദുര്‍ബലമായത് ഭാഗികമായി രൂപയുടെ തകര്‍ച്ച തടഞ്ഞു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.26 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. പിന്നീട് 86.22 നിലയിലേയ്ക്ക് ഉയര്‍ന്നെങ്കിലും 86.41 നിരക്കിലേയ്ക്ക്Read More →

മുംബൈ: പാരാസ് ഡിഫന്‍സിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 4.72 ശതമാനം ഉയര്‍ന്ന് 811.50 രൂപയിലെത്തി. ഇതോടെ 2025 വര്‍ഷത്തിലെ ഓഹരിയുടെ നേട്ടം 60.90 ശതമാനമായി. എന്‍എസ്ഇയും ബിഎസ്ഇയും ഓഹരിയെ അഡീഷണല്‍ സര്‍വേയ്‌ലന്‍സ് മെഷര്‍ (എഎസ്എം) ഫ്രെയിംവര്‍ക്കില്‍ പെടുത്തിയിരിക്കുന്നു. വിലയിലെ ചാഞ്ചാട്ടം കാരണം നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പാണിത്. അതേസമയം 800-790 രൂപ സപ്പോര്‍ട്ട് ലെവലില്‍ ഓഹരി ദീര്‍ഘകാലത്തേയ്ക്ക് ഹോള്‍ഡ് ചെയ്യാമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു. റെലിഗെയര്‍ ബ്രോക്കിംഗ് റീട്ടെയ്ല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ്Read More →

ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴെയെത്തിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡോളറിലും ബോണ്ട് യീല്‍ഡിലുമുണ്ടായ ഇടിവാണ് സ്വര്‍ണ്ണവില ഉയര്‍ത്തിയത്. ട്രമ്പിന്റെ താരിഫ് സമയപരിധിയായ ഓഗസ്റ്റ് 1 അടുത്തെത്തിയതോടെ നിക്ഷേപകര്‍ റിസ്‌ക്ക് കുറഞ്ഞ നിക്ഷേപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എംസിഎക്‌സില്‍ 99450 രൂപയിലാണ് മഞ്ഞലോഹമുള്ളത്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടരുന്നിടത്തോളം സ്വര്‍ണ്ണം സുരക്ഷിതമായ നിക്ഷേപമായി തുടരുമെന്ന് വിടി മാര്‍ക്കറ്റ്‌സ്, ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് റോസ് മാക്‌സ് വെല്‍ അറിയിച്ചു. ഡോളറിന്റെ ഇടിവ് തുടരുമ്പോള്‍Read More →

മുംബൈ: ഒബ്‌റോയി റിയാലിറ്റി മോശം ഒന്നാം പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച റിയാലിറ്റി ഓഹരികള്‍ ഇടിഞ്ഞു. ഇതോടെ നിഫ്റ്റി റിയാലിറ്റി ഏതാണ്ട് 1 ശതമാനത്തോളം പൊഴിച്ചു. റെയ്മണ്ട് ഓഹരികളാണ് വലിയ തോതില്‍ ഇടിവ് നേരിട്ടത്. 2 ശതമാനം ഇടിഞ്ഞ് 723 രൂപയിലാണ് ഓഹരിയുള്ളത്. ഫീനിക്‌സ് മില്‍സ്, ആനന്ദ് രാജ് എന്നിവ രണ്ട് ശതമാനം വീതവും ഗോദ് റേജ് പ്രോട്ടര്‍ട്ടീസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, മാക്രോടെക്ക് ഡെവലപ്പേഴ്‌സ് എന്നിവ ഒരു ശതമാനംRead More →