യു.എ.ഇയിലും പണമടക്കാൻ ഇനി യു.പി.ഐ
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കൈയിൽ ദിർഹമോ ബാങ്ക് കാർഡുകളോ ഇല്ലാതെ മുഴുവൻ ഇടപാടുകളും യു.പി.ഐ ആപ് വഴി നടത്താൻ സൗകര്യം ഒരുങ്ങുന്നു. യു.പി.ഐ അധിഷ്ഠിത പേമെന്റ് സംവിധാനം യു.എ.ഇയിൽ വ്യാപകമാക്കാനാണ് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) തീരുമാനം. പദ്ധതി യാഥാർഥ്യമായാൽ യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും വിനോദ സഞ്ചാരികൾക്കും യു.പി.ഐ ആപ് ഉപയോഗിച്ച് യു.എ.ഇയിൽ എവിടെ വേണമെങ്കിലും രൂപയിൽ തന്നെ പണമിടപാട് നടത്താനാവും. ദിർഹമിന് ആനുപാതികമായ തുകയായിരിക്കുംRead More →


