ജൂലൈയിൽ വെള്ളി വിലയിൽ ‘പൊട്ടിത്തെറി’ പ്രവചിച്ച് വിദഗ്ധൻ
അടുത്തകാലത്ത് ആഗോള വിപണിയിലും, പ്രാദേശിക വിപണിയിലും സ്വർണ്ണം കൈവരിച്ച നേട്ടത്തെ പറ്റി പ്രത്യേകിച്ച് ഒരു മുഖവരയുടെ ആവശ്യമില്ലെന്നു കരുതുന്നു. ഇറാൻ- ഇസ്രായേൽ വെടിനിർത്തലിനെ തുടർന്ന് ഓഹരി വിപണികൾ ഉണർന്നത് സ്വർണ്ണവിലയെ തിരുത്തലിലേയ്ക്ക് നയിച്ചിട്ടുണ്ട്. ഏവരും സ്വർണ്ണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിശബ്ദമായി കുതിക്കുന്ന മറ്റൊരു ലോഹമാണ് വെള്ളി. തിരിച്ചിറക്കങ്ങളിൽ വെള്ളി സ്വർണ്ണത്തേക്കാൾ പ്രതിരോധം തീർക്കുന്നു. ദീർഘകാല കണക്കുകൾ പരിഗണിച്ചാൽ സ്വർണ്ണത്തേക്കാൾ നിക്ഷേപകർ പണം വാരിയിരിക്കുന്നത് വെള്ളിയിൽ നിന്നാണു കൂടി മനസിലാക്കാൻ കഴിയും.Read More →


